ധനകാര്യം

ബംഗലൂരു നിക്ഷേപ തട്ടിപ്പ്:രാഹുല്‍ ദ്രാവിഡ്, സൈന നേഹ് വാള്‍, പ്രകാശ് പദുക്കോണ്‍ തുടങ്ങിയവര്‍ ഇരകള്‍

സമകാലിക മലയാളം ഡെസ്ക്

ബംഗലൂരു: കര്‍ണാടക തലസ്ഥാനമായ ബംഗലൂരുവിലും നിക്ഷേപ തട്ടിപ്പ്. തട്ടിപ്പില്‍ പ്രമുഖരും ഇരകളായെന്നാണ് റിപ്പോര്‍ട്ട്.  മുന്‍ ക്രിക്കറ്റ് താരം രാഹുല്‍ ദ്രാവിഡ്, ബാഡ്മിന്റണ്‍ താരം സൈന നേഹ്വാള്‍, പ്രകാശ് പദുക്കോണ്‍ തുടങ്ങിയ പ്രമുഖര്‍ വഞ്ചിതരായതായി പൊലീസ് സ്ഥിരികരിച്ചു. 12 കോടി രൂപ കബളിപ്പിച്ചതായി കാണിച്ച് ബിസിനസുകാരന്‍ പരാതിയുമായി പൊലീസിനെ സമീപിച്ചതോടെയാണ് തട്ടിപ്പ് പുറത്തുവന്നത്.

നഗരം കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ചിരുന്ന വിക്രം ഇന്‍വെസ്റ്റ്്‌മെന്റാണ് തട്ടിപ്പ് നടത്തിയത്. സിനിമ, കായികം തുടങ്ങി വിവിധ മേഖലകളില്‍ പ്രാഗത്ഭ്യം തെളിയിച്ച നിരവധിപ്പേര്‍ ഉള്‍പ്പെടെ 800 പേര്‍ തട്ടിപ്പിന് ഇരയായെന്നാണ് പുറത്തുവരുന്ന വിവരം. കമോഡീറ്റി ട്രേഡിങിന്റെ മറവിലാണ് തട്ടിപ്പ് നടന്നത്. ആകര്‍ഷണീയമായ ആദായം വാഗ്ദാനം ചെയ്തായിരുന്നു തട്ടിപ്പെന്ന് പൊലീസ് പറഞ്ഞു.

അറുപതുപേരെ വഞ്ചിച്ചതിന്റെപേരില്‍ സ്ഥാപനഉടമയെയും അഞ്ചു സഹായികളെയും തിങ്കളാഴ്ച പൊലീസ് അറസ്റ്റ് ചെയ്തതോടെയാണ് തട്ടിപ്പിന്റെ വ്യാപ്തി പുറത്തുവന്നത്. ബാലാജി അഗര്‍ബത്തി കമ്പനിയുടെ ഉടമ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു പൊലീസ് നടപടി.

നിക്ഷേപകര്‍ക്ക് ഇടയില്‍ വലിയ സ്വാധീനവും അനുഭവസമ്പത്തുമുളള എല്‍ഐസി ഏജന്റുമാരെ കൂടെകൂട്ടിയാണ് വിക്രം ഇന്‍വെസ്റ്റ്‌മെന്റ് ഉടമ രാഘവേന്ദ്ര ശ്രീനാഥ് തട്ടിപ്പ് നടത്തിയത്. എട്ടുവര്‍ഷത്തോളം ഇയാള്‍ തട്ടിപ്പ് നടത്തിയതായാണ് പ്രാഥമിക അന്വേഷണത്തില്‍ തെളിഞ്ഞിരിക്കുന്നത്. തട്ടിപ്പിന് ഇരായ പ്രമുഖരില്‍ നല്ലൊരുഭാഗവും അവരുടെ കളളപ്പണമാണ് ഇതില്‍ നിക്ഷേപിച്ചിരിക്കുന്നതെന്ന ആരോപണവും ഉയരുന്നുണ്ട്. അതും സ്ഥാപനത്തിന് ഗുണമായതായി പൊലീസ് പറയുന്നു.അതേസമയം നിരവധി സാധാരണക്കാരുടെ പണവും നഷ്ടമായിട്ടുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'അവര്‍ക്ക് ദക്ഷിണേന്ത്യയെ പ്രത്യേക രാജ്യമാക്കണം'- ഇന്ത്യ സഖ്യത്തിനെതിരെ മോദി

ഓപ്പണറായി അതിവേഗം! രാഹുലിന് റെക്കോര്‍ഡ്, എലൈറ്റ് പട്ടികയില്‍

'കള്ളക്കടൽ'- ഉയർന്ന തിരമാല, കടലാക്രമണ സാധ്യത

കരുത്തായത് രാഹുലും ദീപക്കും; രാജസ്ഥാന് മുന്നില്‍ 198 റണ്‍സ് ലക്ഷ്യം വച്ച് ലഖ്‌നൗ

വമ്പന്‍ താരനിര; തിയറ്റർ വിറപ്പിക്കാൻ 'കൽക്കി 2898 എഡി' എത്തുന്നു, പ്രഭാസ് ചിത്രത്തിന്റെ റിലീസ് തിയതി പ്രഖ്യാപിച്ചു