ധനകാര്യം

ഒലയും യൂബറും ഒന്നിക്കുന്നുവെന്ന് റിപ്പോര്‍ട്ട്: ചര്‍ച്ചകള്‍ സജീവം

സമകാലിക മലയാളം ഡെസ്ക്

പ്രമുഖ ഓണ്‍ലൈന്‍ ടാക്‌സി സര്‍വീസുകളായ ഒലയും യൂബറും കൈകോര്‍ക്കാന്‍ നീക്കം. ഇരുകമ്പനികള്‍ തമ്മില്‍ ലയനത്തിനുള്ള ചര്‍ച്ചകള്‍ സജീവമാണെന്നാണ് റിപ്പോര്‍ട്ട്. ഇരുകമ്പനികളിലെയും പ്രധാന നിക്ഷേപം നടത്തിയിട്ടുള്ള സോഫ്റ്റ്ബാങ്കിന്റെ നേതൃത്വത്തിലാണ് ലയനചര്‍ച്ചകള്‍ പുരോഗമിക്കുന്നത്. 

ഇന്ത്യയില്‍ മത്സരം ഒഴിവാക്കി ഒന്നിച്ച് നിന്ന് കൂടുതല്‍ നേട്ടം കൊയ്യുകയെന്ന ലക്ഷ്യം വച്ചാണ് സോഫ്റ്റ്ബാങ്ക് ലയനചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കുന്നത്. രണ്ട് മാസത്തിനുള്ളില്‍ ചര്‍ച്ചകള്‍ക്ക് അന്തിമ തീരുമാനമുണ്ടാകുമെന്നാണ് സൂചന. എന്നാല്‍ ഏറ്റെടുക്കലില്‍ മുന്‍കൈ ഏത് കമ്പനിയ്ക്കായിരിക്കും എന്ന കാര്യത്തില്‍ തീരുമാനത്തിലെത്താത്തതിനാലാണ് ലയനം വൈകിപ്പിക്കുന്നതെന്നാണ ഔദ്യോഗിക വൃത്തങ്ങളില്‍ നിന്നും ലഭിക്കുന്ന വിവരം.

ഇന്ത്യയിലെ ഓണ്‍ലൈന്‍ ടാക്‌സി സര്‍വീസ് ഒലയുടെ നേതൃത്വത്തില്‍ മുന്നോട്ട് കൊണ്ടുപോകാനാണ്  സോഫ്റ്റ്ബാങ്ക് താല്‍പര്യപ്പെടുന്നത്. സൗത്ത് ഏഷ്യന്‍ മാര്‍ക്കറ്റില്‍ നിന്ന് പിന്‍വാങ്ങാന്‍ യൂബര്‍ തയ്യാറാണെന്ന തരത്തില്‍ റിപ്പോര്‍ട്ടുകള്‍ സജീവമാണ്. പ്രധാന എതിരാളിയായ ഗ്രാബിന് ഷെയറുകള്‍ വില്‍ക്കാന്‍ യൂബര്‍ തയ്യാറെടുക്കുന്നതായും വാര്‍ത്തകളുണ്ടായിരുന്നു. ഗ്രാബിലും സോഫ്റ്റ്ബാങ്കിന് വലിയ നിക്ഷേപം ഉണ്ട്. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'അവര്‍ക്ക് ദക്ഷിണേന്ത്യയെ പ്രത്യേക രാജ്യമാക്കണം'- ഇന്ത്യ സഖ്യത്തിനെതിരെ മോദി

ഓപ്പണറായി അതിവേഗം! രാഹുലിന് റെക്കോര്‍ഡ്, എലൈറ്റ് പട്ടികയില്‍

'കള്ളക്കടൽ'- ഉയർന്ന തിരമാല, കടലാക്രമണ സാധ്യത

കരുത്തായത് രാഹുലും ദീപക്കും; രാജസ്ഥാന് മുന്നില്‍ 198 റണ്‍സ് ലക്ഷ്യം വച്ച് ലഖ്‌നൗ

വമ്പന്‍ താരനിര; തിയറ്റർ വിറപ്പിക്കാൻ 'കൽക്കി 2898 എഡി' എത്തുന്നു, പ്രഭാസ് ചിത്രത്തിന്റെ റിലീസ് തിയതി പ്രഖ്യാപിച്ചു