ധനകാര്യം

ഫേസ്ബുക്കിന്റെ പുതിയ ഡേറ്റിങ് ആപ്: പ്രണയം പങ്കുവെക്കാനും പങ്കാളിയെ കണ്ടെത്താനും 

സമകാലിക മലയാളം ഡെസ്ക്

സാന്‍ജോസ്: നഷ്ടപ്പെട്ട സ്വീകാര്യത വര്‍ധിപ്പിക്കാനായി പുതിയ തന്ത്രങ്ങള്‍ മെനയുകയാണ് ഫേസ്ബുക്ക്. ഇത്തവണ യുവാക്കള്‍ക്കളെ ആകര്‍ഷിക്കാന്‍ വേണ്ടി പുതിയ ഡേറ്റിങ് ആപ്ലിക്കേഷനുമായാണ് കമ്പനിയുടെ കടന്നു വരവ്. പ്രണയം പങ്കുവയ്ക്കാനും പങ്കാളികളെ കണ്ടെത്താനും സഹായിക്കുന്ന പുതിയ ഡേറ്റിങ് ആപ്പ് അവതരിപ്പിക്കുമെന്നാണ് ഫേസ്ബുക്ക് സിഇഒ മാര്‍ക്ക് സക്കര്‍ബര്‍ഗ് പ്രഖ്യാപിച്ചിരിക്കുന്നത്.

അവിവാഹിതരായ 20 കോടി ഉപയോക്താക്കളാണ് ഫേസ്ബുക്കിനുള്ളത്. ഈ ആപ്ലിക്കേഷനില്‍ റജിസ്റ്റര്‍ ചെയ്ത വിവരങ്ങള്‍ നിങ്ങളുടെ അനുവാദം കൂടാതെ മറ്റ് സുഹൃത്തുക്കള്‍ക്ക് കാണാനാകില്ലെന്നാണ് ഫേസ്ബുക്ക് പറയുന്നത്. 

കൂടാതെ, സ്വകാര്യതയ്ക്ക് പ്രാധാന്യം നല്‍കിയാണ് ഈ ആപ്പ് പ്രവര്‍ത്തിക്കുകയെന്നും സക്കര്‍ബര്‍ഗ് വ്യക്തമാക്കി. ഡേറ്റ അനലൈസിങ് കമ്പനിയായ കേംബ്രിജ് അനലിറ്റിക്ക ഫേസ്ബുക്ക് ഉപയോക്താക്കളുടെ വിവരങ്ങള്‍ ചോര്‍ത്തിയത് വന്‍ വിവാദമായിരുന്നു. ഈ സാഹചര്യത്തിലാണ് പുതിയ ആപ്പിന്റെ പ്രവര്‍ത്തനത്തെക്കുറിച്ച് ഇത്തരമൊരു വിശദീകരണം സക്കര്‍ബര്‍ഗ് നല്‍കുന്നത്. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ലോറി മെട്രോ തൂണിലേക്ക് ഇടിച്ചുകയറി; രണ്ട് മരണം

അബുദാബി രാജ കുടുംബാം​ഗം ശൈഖ് താനൂൻ ബിൻ മുഹമ്മദ് അൽ നഹ്യാൻ അന്തരിച്ചു

സ​ഹകരണ ബാങ്കിലെ നിക്ഷേപം തിരികെ നൽകിയില്ല; വിഷം കഴിച്ച് ​ചികിത്സയിലായിരുന്ന ​ഗൃഹനാഥൻ മരിച്ചു

ഗായിക ഉമ രമണൻ അന്തരിച്ചു

പലസ്തീനെ പിന്തുണച്ച് വിദ്യാർത്ഥികൾ; അമേരിക്കൻ യൂണിവേഴ്സിറ്റികളിൽ പ്രതിഷേധം ശക്തം; 282 പേർ അറസ്റ്റില്‍