ധനകാര്യം

ശുചിത്വനഗരങ്ങളുടെ പട്ടികയില്‍ ഇന്‍ഡോര്‍ വീണ്ടും ഒന്നാമത്; രാജ്യതലസ്ഥാനം പട്ടികയിലില്ല

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: തുടര്‍ച്ചയായ രണ്ടാം വര്‍ഷവും ഏറ്റവും ശുചിത്വമുളള നഗരങ്ങളുടെ പട്ടികയില്‍ ഇന്‍ഡോര്‍ ഒന്നാമത്. ഭോപ്പാലും ചണ്ഡിഗഡുമാണ് തൊട്ടുപിന്നില്‍. കേന്ദ്രസര്‍ക്കാരിന്റെ സ്വപ്‌നപദ്ധതിയായ സ്വച്ഛ് ഭാരതിന്റെ ഭാഗമായി നഗരങ്ങളിലെ പ്രവര്‍ത്തന പുരോഗതി വിലയിരുത്താന്‍ നടത്തിയ സര്‍വ്വേയിലാണ് കണ്ടെത്തല്‍. 

രാജ്യതലസ്ഥാനമായ ഡല്‍ഹി ശുചിത്വ നഗരങ്ങളുടെ പട്ടികയില്‍ ഇടംപിടിച്ചില്ല എന്നതാണ് ശ്രദ്ധേയമായ കാര്യം.  ഇതിന് പുറമേ ബീഹാര്‍, തമിഴ്‌നാട്, ഒഡീഷ എന്നി സംസ്ഥാനങ്ങളിലെ നഗരങ്ങളും പട്ടികയില്‍ സ്ഥാനം പിടിച്ചില്ല. സമ്പൂര്‍ണ പട്ടിക പുറത്തുവരുന്ന മുറയ്ക്ക് എല്ലാം സംസ്ഥാനങ്ങളിലെയും നഗരങ്ങള്‍ ഇടംപിടിക്കുമെന്നാണ് കേന്ദ്രസര്‍ക്കാര്‍ വിശദീകരണം.

സ്വച്ഛ ഭാരത് പദ്ധതി മികച്ച നിലയില്‍ നടപ്പിലാക്കിയ സംസ്ഥാനങ്ങളില്‍ ബിജെപി ഭരിക്കുന്ന ജാര്‍ഖണ്ഡാണ് ഒന്നാം സ്ഥാനത്ത്. മഹാരാഷ്ട്രയും ചത്തീസ്ഗഡുമാണ് യഥാക്രമം തൊട്ടടുത്തുളള സ്ഥാനങ്ങളില്‍. ഏറ്റവും ശുചിത്വമുളള വലിയ സിറ്റി എന്ന ഖ്യാതിയ്ക്ക് വിജയവാഡ അര്‍ഹരായി. തിരുപ്പതിയാണ് ഖരമാലിന്യ സംസ്‌കരണത്തിന്റെ കാര്യത്തില്‍ മുന്നിട്ടുനില്‍ക്കുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പനാമ എണ്ണക്കപ്പലിന് നേരെ ഹൂതി ആക്രമണം; ഇന്ത്യക്കാരുള്‍പ്പെടെയുളളവരെ രക്ഷപ്പെടുത്തി ഇന്ത്യന്‍ നാവികസേന

പത്രമിടാനെത്തിയ കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന് പരാതി; സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗം അറസ്റ്റില്‍

'ശൈലജ ഏതാ ശശികല ഏതാ എന്ന് മനസിലാവുന്നില്ല', വര്‍ഗീയ ടീച്ചറമ്മയെന്നും പരിഹസിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍

വെടിക്കെട്ട് ബാറ്റിങ്ങുമായി ഋതുരാജ്; ഹൈദരാബാദിന് 213 റണ്‍സ് വിജയലക്ഷ്യം

ഗുജറാത്ത് തീരത്ത് വന്‍ ലഹരിവേട്ട, 600 കോടിയുടെ ലഹരി മരുന്നുമായി പാക്‌ബോട്ട്, 14 പേര്‍ അറസ്റ്റില്‍