ധനകാര്യം

റെയില്‍വെയില്‍ 9,000ത്തിലധികം ഒഴിവുകള്‍; കോണ്‍സ്റ്റബിള്‍, സബ്-ഇന്‍സ്‌പെക്ടര്‍ തസ്തികകളിലേക്ക് ആളെ വേണം 

സമകാലിക മലയാളം ഡെസ്ക്

റെയില്‍വെ പ്രൊട്ടെക്ഷന്‍ ഫോഴ്‌സ്, റെയില്‍വേ പ്രൊട്ടെക്ഷന്‍ സ്‌പെഷ്യല്‍ ഫോഴ്‌സ് എന്നി വകുപ്പുകളില്‍ 8,619കോണ്‍സ്റ്റബിള്‍ പോസ്റ്റുകളിലും 1,120 സബ് ഇന്‍സ്‌പെക്ടര്‍ പോസ്റ്റുകളിലും ഒഴിവ്. തസ്തികകളിലേക്ക് ഉദ്യോഗാര്‍ത്ഥികളില്‍ നിന്ന് റെയില്‍വെ അപേക്ഷകള്‍ ക്ഷണിച്ചു. ഓണ്‍ലൈന്‍ വഴിയാണ് അപേക്ഷകള്‍ സമര്‍പ്പിക്കേണ്ടത്. 

കോണ്‍സറ്റബിള്‍ തസ്തികയില്‍ 4,403 പുരുഷന്‍മാരുടെയും 4216വനിതകളുടെയും ഒഴിവുകളാണ് ഉള്ളത്. സബ് ഇന്‍സ്‌പെക്ടര്‍ ഒഴിവുകളില്‍ 819പുരുഷ ഉദ്യോഗാര്‍ത്ഥികളെയും 301വനിതകളെയുമാണ് ക്ഷണിച്ചിരിക്കുന്നത്. റെയില്‍വെയിലെ റിക്രൂട്ട്‌മെന്റ് സംബന്ധിച്ച് കേന്ദ്ര റെയില്‍വെ മന്ത്രി പിയുഷ് ഗോയല്‍ കഴിഞ്ഞ ദിവസം ട്വീറ്റ് ചെയ്തിരുന്നു. യുവാക്കള്‍ക്കായി പുതിയ അവസരങ്ങള്‍ തുറക്കുന്നു എന്ന് കുറിച്ചുകൊണ്ടാണ് ഇതു സംബന്ധിച്ച വിവരങ്ങള്‍ അദ്ദേഹം പങ്കുവച്ചത്. 

ഐആര്‍സിറ്റിസിയുടെ പേരില്‍ വ്യാജ ജോലി വാഗ്ദാനവുമായി എത്തുന്ന ഏജന്‍സികള്‍ നിരവധിയുണ്ടെന്നും ഇതേക്കുറിച്ച് ജാഗരൂകരായിരിക്കണമെന്നും റെയില്‍വെ അടുത്തിടെ മുന്നറിപ്പ് നല്‍കിയിരുന്നു. റെയില്‍വെയിലെ തൊഴിലവസരങ്ങളെ സംബന്ധിച്ചുള്ള അറിയിപ്പുകള്‍ ഔദ്യോഗിക വെബ്‌സൈറ്റ് മുഖാന്തരവും പത്രങ്ങളിലൂടെയുമായിരിക്കും പുറത്തുവിടുക എന്ന് റെയില്‍വെ അധികൃതര്‍ വിശദമാക്കിയിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ജസ്റ്റിന്‍ ട്രൂഡോ പങ്കെടുത്ത ചടങ്ങിലെ ഖലിസ്ഥാൻ അനുകൂല മുദ്രാവാക്യം;കാനഡയെ പ്രതിഷേധമറിയിച്ച് ഇന്ത്യ

ജയിലില്‍ നിന്നിറങ്ങി, ഒറ്റരാത്രിയില്‍ എട്ട് സ്മാര്‍ട്ട് ഫോണുകള്‍ കവര്‍ന്നു, പ്രതി പിടിയില്‍

ചൂടിനെ പ്രതിരോധിക്കാം,ശ്രദ്ധിക്കാം ഈ കാര്യങ്ങള്‍

ഡല്‍ഹിയെ പിടിച്ചുകെട്ടി; കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് 154 റണ്‍സ് വിജയലക്ഷ്യം

തിരക്കിനിടയില്‍ ഒരാള്‍ നുള്ളി, അയാളെ തള്ളി നിലത്തിട്ടു; പിടിച്ചു മാറ്റിയത് അക്ഷയ് കുമാര്‍, ദുരനുഭവം തുറന്ന് പറഞ്ഞ് ലാറ ദത്ത