ധനകാര്യം

തുടര്‍ച്ചയായ പന്ത്രണ്ടാം ദിവസവും ഇന്ധന വില വര്‍ധന; പെട്രോളിന് 82 രൂപ

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: തുടര്‍ച്ചയായ പന്ത്രണ്ടാം ദിനവും രാജ്യത്ത് ഇന്ധന വില വര്‍ധിച്ചു. ജനജീവിതം ദുസഹമാക്കിക്കൊണ്ട് പെട്രോള്‍ വിലയില്‍ 38 പൈസയുടേയും ഡീസല്‍ വിലയില്‍ 24 പൈസയുടേയും വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. 

തുടര്‍ച്ചയായ പന്ത്രണ്ടാം ദിനവും ഇന്ധന വില വര്‍ധിച്ചതോടെ സംസ്ഥാനത്ത് പെട്രോള്‍ വില 82 രൂപയായി. ഡീസല്‍ വില 74.60 രൂപയിലേക്കുമെത്തി. അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയില്‍ വില ഉയരുന്നതാണ് വിലവര്‍ധനയ്ക്ക് കാരണമാകുന്നത് എന്ന വിശദീകരണമാണ് എണ്ണ കമ്പനികളുടെ ഭാഗത്ത് നിന്നുമുണ്ടാകുന്നത്. 

എന്നാല്‍ ഇന്ധന വില വര്‍ധനവ് തടയാന്‍ വഴി കണ്ടെത്തുമെന്ന് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നുവെങ്കിലും ഇതുവരെ നടപടിയുണ്ടായിട്ടില്ല. കര്‍ണാടക തെരഞ്ഞെടുപ്പിന് ശേഷം ഇന്ധന വില അസാധാരണമാം വിധം വര്‍ധിച്ചിട്ടും കേന്ദ്ര സര്‍ക്കാര്‍ നടപടിയെടുക്കാത്തതിനെതിരെ ജനരോക്ഷം ശക്തമായി ഉയര്‍ന്നിട്ടുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'അവര്‍ക്ക് ദക്ഷിണേന്ത്യയെ പ്രത്യേക രാജ്യമാക്കണം'- ഇന്ത്യ സഖ്യത്തിനെതിരെ മോദി

ഓപ്പണറായി അതിവേഗം! രാഹുലിന് റെക്കോര്‍ഡ്, എലൈറ്റ് പട്ടികയില്‍

'കള്ളക്കടൽ'- ഉയർന്ന തിരമാല, കടലാക്രമണ സാധ്യത

കരുത്തായത് രാഹുലും ദീപക്കും; രാജസ്ഥാന് മുന്നില്‍ 198 റണ്‍സ് ലക്ഷ്യം വച്ച് ലഖ്‌നൗ

വമ്പന്‍ താരനിര; തിയറ്റർ വിറപ്പിക്കാൻ 'കൽക്കി 2898 എഡി' എത്തുന്നു, പ്രഭാസ് ചിത്രത്തിന്റെ റിലീസ് തിയതി പ്രഖ്യാപിച്ചു