ധനകാര്യം

രാജ്യാന്തര വില താഴ്ന്നത് കാണാതെ കമ്പനികള്‍, മൂന്നുദിവസത്തില്‍ ഇടിഞ്ഞത് അഞ്ചു ഡോളര്‍; രാജ്യത്ത് എണ്ണ വില മുകളിലേക്ക് തന്നെ

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: രാജ്യാന്തര വിപണിയില്‍ അസംസ്‌കൃത എണ്ണ വില താഴ്ന്നു. കഴിഞ്ഞ ആഴ്ച ബാരലിന് 80 ഡോളറായിരുന്ന അസംസ്‌കൃത എണ്ണ വില തിങ്കളാഴ്ച 75 ഡോളറായിട്ടാണ് താഴ്ന്നത്. എന്നാല്‍ രാജ്യാന്തര വിപണിയില്‍ എണ്ണ വിലയിലുണ്ടായ കുറവ് ഇന്ത്യന്‍ വിപണിയില്‍ പ്രതിഫലിച്ചില്ല. ഇന്ധനവില കുറയ്ക്കുന്നതിന് പകരം എണ്ണ വിതരണ കമ്പനികള്‍ വില വര്‍ധിപ്പിക്കുന്നത് തുടരുകയാണ്. ഇതിന് എതിരെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. ഈ വിഷയത്തില്‍ ഇടപെടാത്ത കേന്ദ്രസര്‍ക്കാര്‍ നിലപാടിനെതിരെ പ്രതിപക്ഷം കടുത്ത ഭാഷയിലാണ് വിമര്‍ശിക്കുന്നത്. 

ദേശീയ തലത്തില്‍ ഇന്ധനവില തുടര്‍ച്ചയായി വര്‍ധിക്കുന്നതിന്റെ ചുവടുപിടിച്ച് കേരളത്തിലും ചൊവ്വാഴ്ച  ഇന്ധനവില വര്‍ധിച്ചു. പെട്രോളിന് 17 പൈസയും ഡീസലിന് 15 പൈസയുമാണ് സംസ്ഥാനത്ത് വര്‍ധിച്ചത്. ഇതോടെ തിരുവനന്തപുരത്ത് പെട്രോളിന് 82.62 രൂപയും ഡീസലിന് 72.20 രൂപയുമായി. തുടര്‍ച്ചയായ 16ാം ദിവസമാണ് ഇന്ധനവില വര്‍ധിക്കുന്നത്.

അതേസമയം ആഗോളവിപണിയില്‍ അസംസ്‌കൃത എണ്ണ വില താഴ്ന്ന പശ്ചാത്തലത്തില്‍ ഇന്ധനവില കുറയ്ക്കാത്ത കേന്ദ്രസര്‍ക്കാര്‍ നിലപാടില്‍ പ്രതിഷേധം ശക്തമാകുകയാണ്. പെട്രോളിയം ഉല്‍പ്പനങ്ങള്‍ക്ക് ചുമത്തുന്ന എക്‌സൈസ് തീരുവ കുറയ്ക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറാവണമെന്ന ആവശ്യമാണ് മുഖ്യമായി ഉന്നയിക്കുന്നത്. ഇതിനിടെ പെട്രോളിയം ഉല്‍പ്പനങ്ങളില്‍ ചുമത്തുന്ന അധിക നികുതി ഒഴിവാക്കാന്‍ തയ്യാറാണെന്ന് കേരളം വ്യക്തമാക്കിയിരുന്നു. ചെങ്ങന്നൂര്‍ തെരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ ഇതുസംബന്ധിച്ച തീരുമാനം കൈക്കൊളളുമെന്ന് ധനമന്ത്രി തോമസ് ഐസക്കാണ് അറിയിച്ചത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തലയോട്ടി പൊട്ടിയത് മരണ കാരണം, ശരീരത്തില്‍ സമ്മര്‍ദമേറ്റിരുന്നു; കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

'അമ്മ ഏല്‍പ്പിച്ച ദൗത്യം, അമേഠിയും റായ്ബറേലിയും എന്റേതാണ്'; വൈകാരിക പ്രതികരണവുമായി രാഹുല്‍ ഗാന്ധി

ഡ്രൈവിങ് ടെസ്റ്റ് പരിഷ്കരണത്തില്‍ ഇളവ്; പ്രതിദിന ലൈസന്‍സ് 40 ആക്കും, ​ഗതാ​ഗത വകുപ്പിന്റെ സർക്കുലർ നാളെ

ഗീതു മോഹൻദാസ് ചിത്രം 'ടോക്സിക്കി'ൽ നിന്ന് കരീന കപൂർ പിന്മാറി

പാലക്കാട് മേഖല തിരിച്ച് വൈദ്യുതി നിയന്ത്രണം, രാത്രി ഏഴിനും ഒരു മണിക്കും ഇടയില്‍