ധനകാര്യം

പെട്രോള്‍ വില താഴേക്ക്, ഇന്നു കുറഞ്ഞത് 23 പൈസ; മൂന്നാഴ്ച കൊണ്ടു കുറവു വന്നത് നാലു രൂപയിലേറെ

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: എണ്ണ കമ്പനികള്‍ തുടര്‍ച്ചയായി വില കുറച്ചതിനെത്തുടര്‍ന്ന് കഴിഞ്ഞ മൂന്നാഴ്ച കൊണ്ട് രാജ്യത്ത് പെട്രോളിന് കുറഞ്ഞത് നാലു രൂപയിലേറെ. ഡീസലിന് രണ്ടു രൂപയുടെ കുറവാണ് ഈ കാലയളവിലുണ്ടായത്.

കഴിഞ്ഞ മാസം പതിനെട്ടു മുതല്‍ ഇന്ധന വില കുറഞ്ഞുകൊണ്ടിരിക്കുകയാണ്. ഈ ഇടിവ് ഇന്നും തുടര്‍ന്നു. പെട്രോള്‍ ലിറ്ററിന് ഇരുപത്തിമൂന്നു പൈസയുടെ ഇടിവാണ് ഇന്ന് കൊച്ചിയിലുണ്ടായത്. ഡീസല്‍ ഇരുപതു പൈസയും കുറഞ്ഞു.

80.73 രൂപയാണ് ഒരു ലിറ്റര്‍ പെട്രോളിന് എറണാകുളം ജില്ലയില്‍ ഇന്നലത്തെ വില. ഇന്ന് ഇത് 80.50 ആയി കുറഞ്ഞു. പെട്രോള്‍ ലിറ്ററിന് 77.15 ആയിരുന്നത് 76.94 ആയി മാറി.  ദിവസങ്ങള്‍ക്കു ശേഷമാണ് ഡീസല്‍ വില 77 രൂപയില്‍ താഴെയെത്തുന്നത്. 

തിരുവനന്തപുരത്ത് പെട്രോള്‍ വില 82.17 രൂപ ആയിരുന്നത് 81.94 ആയി കുറഞ്ഞു. ഡീസല്‍ വില 78.64ല്‍നിന്ന് 78.43ല്‍ എത്തി. 

കോഴിക്കോട് പെട്രോള്‍ വില 81.09ല്‍നിന്ന് 80.86 ആയാണ് കുറഞ്ഞത്. ഡീസല്‍ വില 77.51ല്‍നിന്ന് 77.30ല്‍ എത്തി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പോളിങ് ശതമാനത്തില്‍ ഉത്കണ്ഠപ്പെടേണ്ട കാര്യമില്ല; കേരളത്തില്‍ ബിജെപി ഒരു മണ്ഡലത്തിലും വിജയിക്കില്ലെന്ന് എംവി ഗോവിന്ദന്‍

ടീമിന്റെ 'തലവര' മാറ്റുന്നവര്‍!

'ഇമ്മിണി ബല്യ സൗഹൃദം!' ഭാമയും കാമാച്ചിയും 55 വർഷമായി കട്ട ചങ്കുകൾ; വൈറലായി ആനമുത്തശ്ശിമാർ

'ആ ലിങ്ക് തുറക്കാന്‍ പോയാല്‍ നിങ്ങളുടെ കാര്യം ഗുദാഹവാ'; ഒടുവില്‍ ആ സത്യം തുറന്നു പറഞ്ഞ് വിഷ്ണു ഉണ്ണികൃഷ്ണന്‍

അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷനും റോള്‍?; റെഡ്മി നോട്ട് 13 പ്രോ പ്ലസ് 5G വേള്‍ഡ് ചാമ്പ്യന്‍സ് എഡിഷന്‍ ചൊവ്വാഴ്ച ഇന്ത്യയില്‍