ധനകാര്യം

നിങ്ങള്‍ക്ക് ഡേറ്റ നഷ്ടപ്പെടാതെ വാട്‌സ് ആപ്പിലെ ഫോണ്‍ നമ്പര്‍ മാറ്റണമോ?; ചെയ്യേണ്ടത് ഇങ്ങനെ

സമകാലിക മലയാളം ഡെസ്ക്

ന്‍സ്റ്റന്റ് മെസേജിങ് ആപ്പായ വാട്‌സ് ആപ്പ് ഇല്ലാത്ത ഒരു നിമിഷത്തെ കുറിച്ച് പോലും ചിന്തിക്കാന്‍ കഴിയാത്ത അവസ്ഥയിലാണ് ലോകം നീങ്ങുന്നത്. സുഹൃത്തുക്കള്‍,ബന്ധുക്കള്‍ എന്നുവേണ്ട എല്ലാവര്‍ക്കും സന്ദേശങ്ങള്‍ കൈമാറാന്‍ മുഖ്യമായി ആശ്രയിക്കുന്നത് വാട്‌സ് ആപ്പിനെയാണ്. ടെക്‌സ്റ്റ് മെസേജ്, ചിത്രങ്ങള്‍, ഡോക്യൂമെന്റ്‌സ്, വോയ്‌സ് കോള്‍, വീഡിയോ കോള്‍ എന്നിങ്ങനെ നിരവധി സേവനങ്ങളാണ് വാട്‌സ് ആപ്പ് നല്‍കുന്നത്.

നിലവിലെ നമ്പര്‍ ഉപേക്ഷിച്ച് പുതിയ ഫോണ്‍ നമ്പറിലേക്ക് മാറുന്ന സന്ദര്‍ഭം എല്ലാവരുടെയും ജീവിതത്തിലും ഉണ്ടായിട്ടുണ്ടാവും. അപ്പോഴും എല്ലാവരും ആഗ്രഹിക്കുക ഡേറ്റ നഷ്ടപ്പെടരുത് എന്ന ആഗ്രഹം മാത്രമായിരിക്കും. അങ്ങനെ സംഭവിക്കാതിരിക്കാന്‍ പുതിയ ഫീച്ചര്‍ അവതരിപ്പിച്ചിരിക്കുകയാണ് വാട്‌സ് ആപ്പ്. നമ്പര്‍ മാറ്റാനുളള ഓപ്ഷനാണ് അവതരിപ്പിച്ചിരിക്കുന്നത്. ഒരു ഫോണില്‍ തന്നെ നമ്പര്‍ മാറ്റി വാട്‌സ് ആപ്പ് അക്കൗണ്ടുമായി ബന്ധിപ്പിക്കുന്ന സംവിധാനമാണ് ഒരുക്കിയിരിക്കുന്നത്. ഇതുവഴി അക്കൗണ്ട് വിവരങ്ങള്‍ ഉള്‍പ്പെടെ പ്രധാനപ്പെട്ട വിശദാംശങ്ങള്‍ നഷ്ടപ്പെടാതെ പുതിയ നമ്പറിലേക്ക് മാറാന്‍ കഴിയും. ഇതോടെ വാട്‌സ് ആപ്പ് കോണ്‍ടാക്റ്റ്‌സ് പട്ടികയില്‍ നിന്ന് പഴയ നമ്പര്‍ അപ്രത്യക്ഷമാകും.

ആന്‍ഡ്രോയിഡ് ഫോണില്‍ പുതിയ സിംകാര്‍ഡ് ഇട്ടശേഷം, സെറ്റിങ്ങ്‌സില്‍ കയറി അക്കൗണ്ട് ഓപ്ഷന്‍ തെരഞ്ഞെടുക്കുക. തുടര്‍ന്ന് നമ്പര്‍ മാറ്റാനുളള ഓപ്ഷന്‍ തെരഞ്ഞെടുത്ത് പുതിയ നമ്പറും പഴയ നമ്പറും നല്‍കി വാട്‌സ് ആപ്പ് ക്രമപ്പെടുത്താനുളള സൗകര്യമാണ് ഒരുക്കിയിരിക്കുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

അടൂരിൽ എട്ട് വയസുകാരിയുടെ മരണം; ഷി​ഗല്ലയെന്ന് സംശയം, ആരോ​ഗ്യ വിഭാ​ഗത്തിന്റെ പരിശോധന

ചര്‍മ്മം തിളങ്ങാൻ പഴങ്ങള്‍

'ഇപ്പോഴും കോളജ് കുമാരിയെ പോലെ'; മകന്റെ കാമറയിൽ മോഡലായി നവ്യാ നായർ

''ഞങ്ങളങ്ങനെ കാടിന്റെ മണം പിടിച്ചിരുന്നു; പിന്നെ നക്ഷത്രങ്ങളെ എണ്ണിയെണ്ണി ഉറക്കത്തിലേക്കിറങ്ങിപ്പോയി''