ധനകാര്യം

വീണ്ടും ഇരുട്ടടി ; പാ​ച​ക​വാ​ത​ക വി​ല കൂട്ടി, വർധന ഈ മാസം രണ്ടാം തവണ

സമകാലിക മലയാളം ഡെസ്ക്

ന്യൂ​ഡ​ൽ​ഹി: പാ​ച​ക​വാ​ത​ക വി​ല വീ​ണ്ടും വ​ർ​ധിച്ചു. ര​ണ്ട് രൂ​പ​യാ​ണ് സി​ലി​ണ്ട​റി​ന് വ​ർ​ധി​ച്ച​ത്. ഈ ​മാ​സം ര​ണ്ടാം ത​വ​ണ​യാ​ണ് പാ​ച​ക​വാ​ത​ക​ത്തി​ന് വി​ല വ​ർ​ധി​ക്കു​ന്ന​ത്. ഡീ​ല​ർ​മാ​ർ​ക്ക് ന​ൽ​കു​ന്ന ക​മ്മീ​ഷ​ൻ കേ​ന്ദ്ര​സ​ർ​ക്കാ​ർ വ​ർ​ധി​പ്പി​ച്ചി​രു​ന്നു. ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് പാ​ച​ക​വാ​ത​ക വി​ല വ​ർ​ധി​​ച്ച​ത്.

ഡ​ൽ​ഹി​യി​ൽ ഇ​തോ​ടെ സ​ബ്സി​ഡി​യു​ള്ള 14.2 കി​ലോ സി​ലി​ണ്ട​റി​ന് 507.42 രൂ​പ​യാ​യി. ന​വം​ബ​ർ ഒന്നിന് സ​ബ്സി​ഡി​യി​ല്ലാ​ത്ത സി​ല​ണ്ട​റി​നു 60 രൂ​പ​യാ​ണ് വ​ർ​ധി​ച്ച​ത്. സ​ബ്സി​ഡി സി​ല​ണ്ട​റി​ന് ര​ണ്ടു രൂ​പ 94 പൈ​സ​യും വ​ർ​ധി​ച്ചു.

മുംബൈയിൽ സ​ബ്സി​ഡി​യു​ള്ള 14.2 കി​ലോ സി​ലി​ണ്ട​റി​ന് 505.05 രൂ​പ​യാ​യി.  കൊൽക്കത്തയിൽ 510.70 രൂപയും, ചെന്നൈയിൽ 495.39 രൂപയുമാണ് പുതിയ വില. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ജസ്റ്റിന്‍ ട്രൂഡോ പങ്കെടുത്ത ചടങ്ങിലെ ഖലിസ്ഥാൻ അനുകൂല മുദ്രാവാക്യം;കാനഡയെ പ്രതിഷേധമറിയിച്ച് ഇന്ത്യ

ജയിലില്‍ നിന്നിറങ്ങി, ഒറ്റരാത്രിയില്‍ എട്ട് സ്മാര്‍ട്ട് ഫോണുകള്‍ കവര്‍ന്നു, പ്രതി പിടിയില്‍

ചൂടിനെ പ്രതിരോധിക്കാം,ശ്രദ്ധിക്കാം ഈ കാര്യങ്ങള്‍

ഡല്‍ഹിയെ പിടിച്ചുകെട്ടി; കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് 154 റണ്‍സ് വിജയലക്ഷ്യം

തിരക്കിനിടയില്‍ ഒരാള്‍ നുള്ളി, അയാളെ തള്ളി നിലത്തിട്ടു; പിടിച്ചു മാറ്റിയത് അക്ഷയ് കുമാര്‍, ദുരനുഭവം തുറന്ന് പറഞ്ഞ് ലാറ ദത്ത