ധനകാര്യം

ഫേസ്ബുക്കില്‍ 'ആഭ്യന്തര കലാപം' ;  മാര്‍ക്ക് സക്കര്‍ബര്‍ഗ് സിഇഒ സ്ഥാനം രാജി വയ്ക്കണമെന്ന് ഓഹരിയുടമകള്‍

സമകാലിക മലയാളം ഡെസ്ക്

 സന്‍ഫ്രാന്‍സിസ്‌കോ: റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുമായി അടുത്ത ബന്ധമുള്ള പിആര്‍ സംഘത്തെ സ്ഥാപനത്തില്‍ നിയമിച്ചതായുള്ള ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ടിനെ തുടര്‍ന്ന് ഫേസ്ബുക്കില്‍ ആഭ്യന്തര കലാപം. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ മാര്‍ക് സക്കര്‍ബര്‍ഗ് സിഇഒ സ്ഥാനം ഒഴിയണമെന്നാണ് ഓഹരിയുടമകള്‍ ആവശ്യം ഉയര്‍ത്തുന്നത്. 

തികച്ചും സുതാര്യമാണ് പ്രവര്‍ത്തനങ്ങള്‍ എന്നാണ് സക്കര്‍ബര്‍ഗിന്റെ വാദം. എന്നാല്‍ കാര്യങ്ങള്‍ അങ്ങനെയല്ലെന്നാണ് ന്യൂയോര്‍ക്ക് ടൈംസിന്റെ റിപ്പോര്‍ട്ട് തെളിയിക്കുന്നത്. സിഇഒ സ്ഥാനം സക്കര്‍ ബര്‍ഗ് ഒഴിയണമെന്നാണ് തങ്ങളുടെ ആവശ്യമെന്ന് ഓഹരിയുടമകള്‍ ഗാര്‍ഡിയന് അനുവദിച്ച അഭിമുഖത്തില്‍ വ്യക്തമാക്കി. ഫേസ്ബുക്കിന് രാഷ്ട്രീയ ചായ്വ് ഉണ്ടാകുന്നത് ശരിയല്ല. സോഷ്യല്‍ നെറ്റ് വര്‍ക്കിങ് സൈറ്റിന്റെ സ്വതന്ത്ര പ്രവര്‍ത്തനത്തില്‍ വിള്ളല്‍ വീഴ്ത്തുന്നതാണ് ഈ നിയമനം എന്നും ഓഹരിയുടമകള്‍ കൂട്ടിച്ചേര്‍ത്തു.  ഏജന്‍സി  തുടരുകയാണെങ്കില്‍ ഓഹരി പിന്‍വലിക്കുമെന്നും ഭീഷണിയുണ്ട്.

 എന്നാല്‍ പിആര്‍ ഏജന്‍സിക്ക് ഇത്തരമൊരു വ്യക്തമായ രാഷ്ട്രീയ ചായ്വ് ഉണ്ടായിരുന്നുവെന്ന കാര്യം തനിക്ക് അറിവില്ലായിരുന്നു എന്നാണ് സക്കര്‍ ബര്‍ഗ് പറയുന്നത്.വിവാദങ്ങളെ തുടര്‍ന്ന് ഫേസ്ബുക്കിന്റെ ഓഹരിയില്‍ മൂന്ന് ശതമാനം ഇടിവുണ്ടായി. കഴിഞ്ഞ വര്‍ഷം ഏപ്രിലിനെക്കാള്‍ ഫേസ്ബുക്ക് ഓഹരി ഇതാദ്യമായാണ് ഇടിവ് നേരിടുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്വതന്ത്ര എംഎല്‍എമാര്‍ പിന്തുണ പിന്‍വലിച്ചു; ഹരിയാനയിൽ ബിജെപി സർക്കാർ തുലാസിൽ

കോൺ​ഗ്രസിന് എതിരായ ബിജെപി വീഡിയോ നീക്കണം; എക്സിനോട് തെരഞ്ഞെടുപ്പ് കമ്മീഷൻ

എൻസിഇആർടി പാഠ പുസ്തകം വ്യാജമായി അച്ചടിച്ചു; കൊച്ചിയിൽ 2 സ്വകാര്യ സ്ഥാപനങ്ങൾക്കെതിരെ കേസ്

'ബാക്കി അണ്ണൻ നോക്കിക്കോളാം'; 'ആവേശം' ഒടിടിയിലേക്ക്, മെയ് ഒൻപതു മുതൽ ആമസോൺ പ്രൈമിൽ

മക്ഗുര്‍ക് തുടങ്ങി സ്റ്റബ്‌സ് പൂര്‍ത്തിയാക്കി; രാജസ്ഥാന് 222 റണ്‍സ് ലക്ഷ്യം നല്‍കി ഡല്‍ഹി