ധനകാര്യം

പെട്രോളിന് 41 പൈസ കുറഞ്ഞു, ഡീസലിന് 32; പത്തുദിവസത്തിനകം ഇന്ധനവിലയില്‍ ഒന്നര രൂപയുടെ കുറവ് 

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: രാജ്യാന്തര വിപണിയുടെ ചുവടുപിടിച്ച് ആഭ്യന്തരവിപണിയില്‍ ഇന്ധനവില ഇടിവ് തുടരുന്നു. ഇന്ന് ഒരു ലിറ്റര്‍ പെട്രോളിന് 41 പൈസയും ഡീസലിന് 32 പൈസയും കുറഞ്ഞു. പത്തുദിവസത്തിനകം ഇന്ധനവിലയില്‍ ഒന്നര രൂപയുടെ കുറവാണ് രേഖപ്പെടുത്തിയത്. 

77 രൂപ 90 പൈസയാണ് ഒരു ലിറ്റര്‍ പെട്രോളിന് കൊച്ചിയിലെ ഇന്നത്തെ വില. ഡീസലിന് 74രൂപ 68 പൈസയായും താഴ്ന്നു. തിരുവനന്തപുരത്തും സമാനമായ വില കുറവുണ്ട്. 79 രൂപ 29 പൈസയാണ് പെട്രോളിന്റെ വില. ഡീസലിന് 76 രൂപ 12 പൈസയും. കോഴിക്കോട് ഒരു ലിറ്റര്‍ പെട്രോളിന് 78 രൂപ 24 പൈസയായി. ഡീസലിന് 75 രൂപയോട് അടുത്തു. 75 രൂപ മൂന്ന് പൈസയാണ് കോഴിക്കോട്ടെ ഇന്നത്തെ ഡീസല്‍ വില.

രാജ്യാന്തരവിപണിയില്‍ അസംസ്‌കൃത എണ്ണയുടെ ലഭ്യത ഉയര്‍ന്നതാണ് ആഗോളതലത്തില്‍ എണ്ണവില കുറയാന്‍ മുഖ്യകാരണം. അമേരിക്കയില്‍ എണ്ണ ഉല്‍പ്പാദനം വര്‍ധിച്ചത് ഉള്‍പ്പെടെയുളള കാരണങ്ങളാണ് എണ്ണ ലഭ്യതയില്‍ പ്രതിഫലിച്ചത്. ഇതിന് പുറമേ ആഗോള സമ്പദ്‌വ്യവസ്ഥ തളര്‍ച്ച നേരിടുന്നതും ആവശ്യകതയില്‍ കുറവ് വരുത്തിയിട്ടുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇപിക്കെതിരെ നടപടിയില്ല, നിയമനടപടി സ്വീകരിക്കാന്‍ പാര്‍ട്ടി നിര്‍ദേശം; ദല്ലാളുമായി ബന്ധം അവസാനിപ്പിക്കണം

ഇ പിയെ തൊടാന്‍ സിപിഎമ്മിനും മുഖ്യമന്ത്രിക്കും ഭയം, മുഖ്യമന്ത്രി എവിടെ വെച്ചാണ് ജാവഡേക്കറെ കണ്ടതെന്ന് വ്യക്തമാക്കണം: വി ഡി സതീശന്‍

ദൈവങ്ങളുടെ പേരില്‍ വോട്ട്, മോദിയെ തെരഞ്ഞെടുപ്പില്‍ അയോഗ്യനാക്കണമെന്ന ഹര്‍ജി തള്ളി

നാല് മണിക്കൂര്‍ വ്യായാമം, എട്ട് മണിക്കൂര്‍ ഉറക്കം; മികച്ച ആരോഗ്യത്തിന് ചെയ്യേണ്ടത്?

മെയ് രണ്ടുവരെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും അടച്ചിടാൻ പാലക്കാട് കലക്ടറുടെ ഉത്തരവ്; പുറം വിനോദങ്ങൾ ഒഴിവാക്കാൻ നിർദേശം