ധനകാര്യം

അടുത്ത വർഷത്തോടെ ആറ് കോടി മൊബൈൽ കണക്ഷനുകൾ ഉപേക്ഷിക്കപ്പെടും; കാരണമിതാണ്

സമകാലിക മലയാളം ഡെസ്ക്

ന്യൂഡൽഹി: അടുത്ത വർഷത്തോടെ രാജ്യത്ത് ആറ് കോടിയോളം മൊബൈല്‍ കണക്ഷനുകള്‍ ഉപക്ഷിക്കപ്പെടുമെന്ന് റിപ്പോര്‍ട്ട്. നിലവിൽ ഇരട്ട സിം ഉപയോഗിക്കുന്ന ടെലികോം ഉപയോക്താക്കള്‍ 2019ഓടെ ഇത് ഒന്നായി ചുരുക്കുമെന്നും ഇതോടെയാണ് കണക്ഷനുകൾ കുറയുന്നതെന്നും റിപ്പോർട്ടിൽ പറയുന്നു. അടുത്ത ആറ് മാസത്തിനുള്ളില്‍ രണ്ടര ലക്ഷം മുതല്‍ മൂന്ന് ലക്ഷം വരെ ഉപയോക്താക്കളുടെ എണ്ണം കുറയാന്‍ സാധ്യതയുണ്ടെന്നും ടെലികോം വി​ദ​ഗ്ധർ ചൂണ്ടിക്കാട്ടുന്നു.

നിലവിൽ  ടെലികോം കമ്പനികള്‍ വ്യത്യസ്തങ്ങളായ നിരക്കുകളും സൗജന്യങ്ങളും നല്‍കുന്നതാണ് പലപ്പോഴും ആളുകള്‍ ഡ്യുവല്‍ സിം കാര്‍ഡുകള്‍ ഉപയോഗിക്കാന്‍ കാരണം.

ഇന്റര്‍നെറ്റ് ഡേറ്റ, ഫോണ്‍വിളി, എസ്എംഎസ് എന്നിവയെല്ലാം അൺലിമിറ്റഡ് ഓഫറിൽ ഇന്ന് കുറഞ്ഞ നിരക്കില്‍ ഒരു കമ്പനി തന്നെ നല്‍കിവരുന്നുണ്ട്.  ‍ഒറ്റ നമ്പറില്‍ തന്നെ എല്ലാ ആനുകൂല്യങ്ങളും  ലഭിക്കുന്നതിനാല്‍ ഒരു നമ്പര്‍ തന്നെ ധാരാളം എന്ന കാഴ്ചപ്പാട് വളര്‍ന്നുവരുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍  പറയുന്നത്. അതേസമയം ഇത്തരം ഒരു അവസ്ഥ ടെലികോം രംഗത്തെ മത്സരം കൂടുതല്‍ രൂക്ഷമാക്കുമെന്നും റിപ്പോർട്ടിലുണ്ട്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പെന്‍ഡ്രൈവില്‍ മൂവായിരത്തോളം സെക്‌സ് വീഡിയോകള്‍; കര്‍ണാടക രാഷ്ട്രീയത്തെ പിടിച്ചുകുലുക്കി പ്രജ്വല്‍ രേവണ്ണയുടെ ലൈംഗിക വീഡിയോ വിവാദം

'യാമികയെന്ന മകളില്ല'; സംഘാടകരെ തിരുത്തി നവ്യ, വിഡിയോ

റായ്ബറേലി, അമേഠി സ്ഥാനാര്‍ഥികള്‍; തീരുമാനം ഖാര്‍ഗെയ്ക്കു വിട്ടു

ആത്തിഫ് അസ്‌ലം മലയാളത്തിലേയ്ക്ക്, ഷെയ്ന്‍ നിഗത്തിന്റെ ഹാലിലൂടെ അരങ്ങേറ്റം

താളം ജീവതാളം, ഇന്ന് ലോക നൃത്ത ദിനം