ധനകാര്യം

വാട്‌സാപ്പും തുറക്കണ്ട ഡൗണ്‍ലോഡിങ്ങും വേണ്ട; വിഡിയോ കാണാന്‍ പുതിയ സംവിധാനവുമായി വാട്‌സാപ്പ് 

സമകാലിക മലയാളം ഡെസ്ക്

‌ന്യൂഡല്‍ഹി: സ്റ്റിക്കറുകൾ അവതരിപ്പിച്ചതിന് പിന്നാലെ വീണ്ടും പുതിയ മാറ്റങ്ങളുമായി വാട്സാപ്പ്.  നോട്ടിഫിക്കേഷനില്‍ തന്നെ വീഡിയോ പ്രിവ്യൂ കാണാൻ സാധിക്കുന്ന ഫീച്ചറാണ് വാട്ട്സാപ്പ് പുതിയതായി പരീക്ഷിക്കുന്നത്. ലോക്‌സ്‌ക്രീനില്‍ തന്നെ വീഡിയോ കാണാനുള്ള അവസരമാണ് ഇതുവഴി ഉപഭോക്താക്കള്‍ക്ക് ലഭിക്കുന്നത്. 

ആദ്യഘട്ടത്തില്‍ ഐഒഎസ് പ്ലാറ്റ്ഫോമിലാണ് ഈ ഫീച്ചര്‍ പരീക്ഷിച്ചത്.   വീഡിയോകള്‍ അനാവശ്യമായി ഡൗണ്‍ലോഡ് ചെയ്ത് എംബി നഷ്ടപ്പെടുത്തേണ്ട എന്നതാണ് ഇതുകൊണ്ടുള്ള പ്രയോജനം. ഐഒഎസ് വാട്ട്സ്‌ആപ്പ് ഉപയോക്താക്കള്‍ക്ക് 2.18.102.5 അപ്ഡേഷന്‍ മുതല്‍ ഈ ഫീച്ചര്‍ ലഭിച്ചേക്കുമെന്നാണ് റിപ്പോർട്ടുകൾ.

ആപ്പ് സ്റ്റോര്‍ ഉപഭോക്താക്കള്‍ക്ക് ഉടന്‍തന്നെ സൗകര്യം ലഭ്യമാകുമെന്നും വാട്ട്‌സ്ആപ്പ് വാര്‍ത്തകള്‍ ആദ്യം പുറത്തുവിടുന്ന ഡബ്യൂഎ ബീറ്റ ഇന്‍ഫോ റിപ്പോര്‍ട്ടില്‍ പറയുന്നു. വാട്‌സാപ്പ് ചാറ്റ് കൂടുതല്‍ സുഗമമാക്കുകയാണ് ഇതുകൊണ്ട് ഉദ്ദേശിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്വതന്ത്ര എംഎല്‍എമാര്‍ പിന്തുണ പിന്‍വലിച്ചു; ഹരിയാനയിൽ ബിജെപി സർക്കാർ തുലാസിൽ

കോൺ​ഗ്രസിന് എതിരായ ബിജെപി വീഡിയോ നീക്കണം; എക്സിനോട് തെരഞ്ഞെടുപ്പ് കമ്മീഷൻ

എൻസിഇആർടി പാഠ പുസ്തകം വ്യാജമായി അച്ചടിച്ചു; കൊച്ചിയിൽ 2 സ്വകാര്യ സ്ഥാപനങ്ങൾക്കെതിരെ കേസ്

'ബാക്കി അണ്ണൻ നോക്കിക്കോളാം'; 'ആവേശം' ഒടിടിയിലേക്ക്, മെയ് ഒൻപതു മുതൽ ആമസോൺ പ്രൈമിൽ

മക്ഗുര്‍ക് തുടങ്ങി സ്റ്റബ്‌സ് പൂര്‍ത്തിയാക്കി; രാജസ്ഥാന് 222 റണ്‍സ് ലക്ഷ്യം നല്‍കി ഡല്‍ഹി