ധനകാര്യം

ഇന്ധന വില താഴേക്ക് ; പെട്രോളിന് 42 പൈസ കുറഞ്ഞു ; വില 76 ലേക്ക്

സമകാലിക മലയാളം ഡെസ്ക്

കൊച്ചി : രാജ്യത്ത് ഇന്ധന വിലയില്‍ കുറവ് തുടരുന്നു. പെട്രോളിന് ഇന്ന് 42 പൈസയും, ഡീസലിന് 41 പൈസയുമാണ് കുറഞ്ഞത്. തുടര്‍ച്ചയായ ആറാം ദിവസമാണ് ഇന്ധന വിലയില്‍ കുറവുണ്ടാകുന്നത്. ആറുദിവസം കൊണ്ട് പെട്രോളിന് രണ്ട് രൂപ 31 പൈസയും, ഡീസലിന് രണ്ട് രൂപ 45  പൈസയുമാണ്  കുറഞ്ഞത്. 

കൊച്ചിയില്‍ ഒരു ലിറ്റര്‍ പെട്രോളിന്റെ ഇന്നത്തെ വില 75.98 രൂപയാണ്. ഡീസലിന്റെ വിലയാകട്ടെ 72.53 രൂപയും. തിരുവനന്തപുരത്ത് ഒരു ലിറ്റര്‍ പെട്രോളിന്റെ വില 77.34 രൂപയും, ഡീസലിന്റെ വില 73.93 രൂപയുമാണ്. കോഴിക്കോട് പെട്രോളിനും ഡീസലിനും യഥാക്രമം 76.32 രൂപ, 72.87 രൂപ എന്നിങ്ങനെയാണ്. 

ഓഗസ്റ്റിന് ശേഷം കൊച്ചിയില്‍ ആദ്യമായാണ് ഡീസല്‍ വില 75 ന് താഴെയെത്തുന്നത്. രണ്ട് മാസത്തിനുള്ളില്‍ അസംസ്‌കൃത എണ്ണ വിലയിലുണ്ടായ ഇടിവ് 30 ശതമാനത്തിലധികമാണ്. എന്നാല്‍ ആനുപാതികമായ ഇളവ് പെട്രോള്‍, ഡീസല്‍ വിലകളില്‍ ലഭിക്കുന്നില്ലെന്ന ആക്ഷേപം ശക്തമാണ്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'നഴ്സുമാര്‍ക്ക് ഒരു വര്‍ഷത്തെ നിര്‍ബന്ധിത പരിശീലനം വേണ്ട': കേരള സർക്കാർ തീരുമാനം ശരിവെച്ച് സുപ്രീംകോടതി

വിദ്വേഷ വീഡിയോ; ജെപി നഡ്ഡയ്ക്കും അമിത് മാളവ്യയ്ക്കുമെതിരെ കേസ്

ബുധനാഴ്ച വരെ ചൂട് തുടരും, 12 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, വെള്ളിയാഴ്ച വരെ പരക്കെ മഴയ്ക്ക് സാധ്യത

വീണ്ടും വില്ലനായി അരളി; പത്തനംതിട്ടയില്‍ പശുവും കിടാവും ചത്തു

ടി 20 ലോകകപ്പ് ആതിഥേയരായ വെസ്റ്റിന്‍ഡീസിന് ഭീകരാക്രമണ ഭീഷണി; പിന്നില്‍ പാക് ഭീകര സംഘടനയെന്ന് റിപ്പോര്‍ട്ട്