ധനകാര്യം

3999 രൂപയ്ക്ക് എല്‍സിഡി ടിവി; ഇത് ലോകത്തെ ഏറ്റവും വില കുറഞ്ഞ ടിവിയെന്ന് ഡിറ്റല്‍

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: 3,999 രൂപ വിലയില്‍ ഇന്ത്യന്‍ കമ്പനിയായ ഡിറ്റല്‍ അവതരിപ്പിച്ച ഡിറ്റല്‍ ഡി1 ടിവി വിപണിയിലെത്തി. ലോകത്തെ ഏറ്റവും വിലക്കുറഞ്ഞ എല്‍സിഡി ടിവി ആണ് ഇതെന്നാണ് കമ്പനി അവകാശപ്പെടുന്നത്. ഡിറ്റല്‍ വെബ്‌സൈറ്റലൂടെയും ഡിറ്റല്‍ മൊബൈല്‍ ആപ്പ് വഴിയുടെ ടിവി വാങ്ങാനുള്ള അവസരമാണ് ഉപഭോക്താക്കള്‍ക്ക് ഒരുക്കിയിരിക്കുന്നത്. 

എംആര്‍പിയില്‍ 4,999രൂപ എന്നാണ് രേഖപ്പെടുത്തിയിട്ടുള്ളതെങ്കിലും ഇന്ത്യയില്‍ 3999രൂപയാണ് ടിവിയുടെ വില. 1366x768 പിക്‌സെല്‍ റെസല്യൂഷണിലുള്ള 19ഇഞ്ച് എ പ്ലസ് ഗ്രേഡ് പാനലാണ് ടിവിക്ക് നല്‍കിയിരിക്കുന്നത്. എച്ച്ഡിഎംഐ, യുഎസ്ബി പോര്‍ട്ടുകളുമുണ്ട്. മറ്റ് എല്‍സിഡി ടിവികള്‍ പോലെതന്നെ കംപ്യൂട്ടര്‍, ലാപ്‌ടോപ് സ്‌ക്രീനായും ഉപയോഗിക്കാവുന്ന തരത്തിലാണ് ഡിറ്റെല്‍ ഡി1 ടിവിയും നിര്‍മ്മിച്ചിട്ടുള്ളത്

മൊബൈല്‍ നിര്‍മാണ രംഗത്ത് ശ്രദ്ധപതിപ്പിച്ചിരുന്ന ഡിറ്റല്‍ ഈ വര്‍ഷം ആദ്യം മുതലാണ് ടിവി നിര്‍മാണത്തിലേക്കും കടന്നത്. ഇതിനോടകം 24ഇഞ്ചിനും 65ഇഞ്ചിനും ഇടയിലുള്ള ഏഴ് എല്‍ഇഡി ടിവികള്‍ വിപണിയില്‍ അവതരിപ്പിച്ചുകഴിഞ്ഞു. ടിവി വില കുത്തനെ ഉയരുന്നത് വിപണിയില്‍ കുറഞ്ഞ വിലയുള്ള ടിവികള്‍ക്ക് വലിയ വിടവ് സൃഷ്ടിച്ചിട്ടുണ്ടെന്നു ആ വിടവ് നികത്താനാണ് ശ്രമമെന്നും ഡിറ്റല്‍ എംഡി യോഗേഷ് ഭാട്ടിയ പറഞ്ഞു.  രാജ്യത്തെ ഉള്‍ഗ്രാമങ്ങളിലേക്ക് ടിവി അനുഭവം എത്തിക്കാനാണ് തങ്ങള്‍ ഇതുവഴി ശ്രമിക്കുന്നതെന്നും അതുവഴി അവരുടെ ജീവിതങ്ങളില്‍ മാറ്റം വരുത്താനാണ് ലക്ഷ്യമിടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പനാമ എണ്ണക്കപ്പലിന് നേരെ ഹൂതി ആക്രമണം; ഇന്ത്യക്കാരുള്‍പ്പെടെയുളളവരെ രക്ഷപ്പെടുത്തി ഇന്ത്യന്‍ നാവികസേന

പത്രമിടാനെത്തിയ കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന് പരാതി; സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗം അറസ്റ്റില്‍

'ശൈലജ ഏതാ ശശികല ഏതാ എന്ന് മനസിലാവുന്നില്ല', വര്‍ഗീയ ടീച്ചറമ്മയെന്നും പരിഹസിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍

വെടിക്കെട്ട് ബാറ്റിങ്ങുമായി ഋതുരാജ്; ഹൈദരാബാദിന് 213 റണ്‍സ് വിജയലക്ഷ്യം

ഗുജറാത്ത് തീരത്ത് വന്‍ ലഹരിവേട്ട, 600 കോടിയുടെ ലഹരി മരുന്നുമായി പാക്‌ബോട്ട്, 14 പേര്‍ അറസ്റ്റില്‍