ധനകാര്യം

'കറുത്തവരുടെ പോസ്റ്റുകള്‍ അകാരണമായി റിമൂവ് ചെയ്യാറുണ്ട്, സുപ്രധാന മീറ്റിങുകളില്‍ നിന്ന് ഒഴിവാക്കും' ; ഫേസ്ബുക്കിനെതിരെ വംശീയ ആരോപണം ഉന്നയിച്ച് മുന്‍ ജീവനക്കാരന്‍

സമകാലിക മലയാളം ഡെസ്ക്

സന്‍ഫ്രാന്‍സിസ്‌കോ:  ഫേസ്ബുക്കിനെതിരെ വംശീയ ആരോപണവുമായി മുന്‍ ജീവനക്കാരന്‍ രംഗത്ത്. ഡിജിറ്റല്‍ സ്ട്രാറ്റജിസ്റ്റും മുന്‍ മാധ്യമപ്രവര്‍ത്തകനുമായ മാര്‍ക്ക് ലൂക്കിയാണ് ഗുരുതരമായ വിവേചനത്തിന്റെ കഥ ലോകത്തോട് 'വെളിപ്പെടുത്തി'യിരിക്കുന്നത്. കറുത്ത വര്‍ഗ്ഗക്കാരനെന്ന നിലയില്‍ തനിക്ക് ഫേസ്ബുക്കിനുള്ളില്‍ നിന്ന് എല്ലാത്തരത്തിലുള്ള വിവേചനവും 
 അനുഭവിക്കേണ്ടി വന്നുവെന്ന് ജോലി രാജിവച്ച ശേഷം കമ്പനിയിലെ ജീവനക്കാര്‍ക്ക് അയച്ച ' ഓര്‍മ്മക്കുറിപ്പില്‍' ലൂക്കി പറയുന്നു.

കമ്പനിക്കുള്ളിലെ കറുത്ത വര്‍ഗ്ഗക്കാരോടും പുറത്തുള്ള കറുത്ത വര്‍ഗ്ഗക്കാരോടും ഫേസ്ബുക്ക് നീതി പുലര്‍ത്താറില്ല.ഫേസ്ബുക്ക് സേവനങ്ങള്‍ പ്രഖ്യാപിക്കുന്ന തരത്തിലുള്ള പ്രധാനപ്പെട്ട മീറ്റിങുകളിലേക്ക് ക്ഷണിക്കാറില്ല. കറുത്തവര്‍ഗ്ഗക്കാരായവരുടെ പോസ്റ്റുകള്‍ ' ഹേറ്റ് സ്പീച്ചെ'ന്ന് മുദ്രകുത്തി പലപ്പോഴും പിന്‍വലിക്കാറുണ്ടെന്നും അദ്ദേഹം ആരോപിച്ചു. ജീവനക്കാരില്‍ 4 ശതമാനം കറുത്ത വര്‍ഗ്ഗക്കാരായിരിക്കുമെന്ന് പ്രഖ്യാപിച്ചുവെങ്കിലും വെറും രണ്ട് ശതമാനം മാത്രമാണ് ഫേസ്ബുക്കിലെ കറുത്തവര്‍ഗ്ഗക്കാരുടെ പ്രാതിനിധ്യമെന്നും അദ്ദേഹം തുറന്നടിച്ചു. 

സിലിക്കണ്‍വാലിയിലെ കമ്പനികളുടെ കണക്കെടുത്താല്‍ കറുത്ത വര്‍ഗ്ഗക്കാര്‍ തീരെ ഇല്ലെന്ന് പറയേണ്ടി വരുമെന്നാണ് ഈക്വല്‍ എംപ്ലോയ്‌മെന്റ് ഓപ്പര്‍ച്യൂണിറ്റി കമ്മീഷന്‍ പറയുന്നത്. സിലക്കണ്‍വാലിയില്‍ വച്ച് രണ്ട് തവണ പൊലീസ് തടഞ്ഞു. ഓര്‍ഡര്‍ ചെയ്ത ഭക്ഷണത്തിനായി കാത്ത് നില്‍ക്കുമ്പോഴും ഫേസ്ബുക്കില്‍ നിന്ന് മടങ്ങുമ്പോഴുമാണ് കറുത്തവനായതിന്റെ പേരില്‍ അനാവശ്യമായി ചോദ്യം ചെയ്യപ്പെട്ടതെന്നും ലൂക്കി കുറിച്ചു. 

കൂടെ ജോലി ചെയ്തിരുന്ന കറുത്തവര്‍ഗ്ഗക്കാരായ സഹപ്രവര്‍ത്തകര്‍ പലപ്പോഴും അവര്‍ക്ക് ഓഫീസിനും പുറത്തും നേരിടേണ്ടി വരുന്ന പീഡനങ്ങളെ കുറിച്ച് വെളിപ്പെടുത്തിയിട്ടുണ്ടെന്നും ലൂക്കി കൂട്ടിച്ചേര്‍ത്തു. ഓരേ ആശയങ്ങള്‍ പുലര്‍ത്തുന്നവരോട് ഇടപെടാന്‍ കഴിയുമെന്ന വിശ്വാസത്തിലാണ് ഫേസ്ബുക്കില്‍ ജോയിന്‍ ചെയ്തത്. എന്നാല്‍ സ്വന്തം അഭിപ്രായം പോലും ജോലി പോകുമെന്ന ഭയത്തില്‍ ഓഫീസിലിരുന്ന് പറയാന്‍ സാധിച്ചിരുന്നില്ല. ഇങ്ങനെയുള്ള സ്ഥാപനത്തില്‍ നിന്നും രാജി വയ്ക്കുമ്പോള്‍ ഒന്നും നഷ്ടമാവാനില്ലെന്നും ഇത്തരം അനീതികള്‍ക്കെതിരെ ശബ്ദമുയര്‍ത്തുന്നതാണ് ശരിയെന്ന് തോന്നിയെന്നും ലൂക്കി പറഞ്ഞു. എഴുതിയ വിഷയങ്ങളില്‍ എഴുതിയ വിഷയങ്ങളില്‍ പ്രതികരണം ലഭിക്കാതെ വന്നതോടെയാണ് കത്ത് ലൂത്തി പ്രസിദ്ധീകരിച്ചത്.

വിവരം ചോര്‍ത്തലും, സുരക്ഷാ വീഴ്ചയും രാഷ്ട്രീയ ചായ്വ് വിവാദങ്ങളും സൈ്വര്യം കെടുത്തിയിരിക്കുന്ന നേരത്തുണ്ടായ ഈ വെളിപ്പെടുത്തല്‍ വലിയ തിരിച്ചടിയാണ്  കമ്പനിക്ക് നല്‍കിയിരിക്കുന്നത്. ജീവനക്കാരന്‍ വംശീയ അധിക്ഷേപത്തിനും വിവേചനത്തിനും ഇരയായിട്ടുണ്ടെന്ന വാര്‍ത്ത സക്കര്‍ ബര്‍ഗിന് കടുത്ത പ്രതിസന്ധിയുണ്ടാക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നരേന്ദ്രമോദി വീണ്ടും അയോധ്യയില്‍; യോഗി ആദിത്യനാഥിനൊപ്പം റോഡ് ഷോ

'ആദ്യ യാത്രയിൽ നവകേരള ബസ്സിന്റെ ഡോർ തകർന്നു': വാർത്ത അടിസ്ഥാനരഹിതമെന്ന് കെഎസ്ആർടിസി

വീണ്ടും നരെയ്ന്‍ ഷോ; കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ സ്‌കോര്‍

കള്ളക്കടൽ; ആലപ്പുഴയിലും തിരുവനന്തപുരത്തും കടൽക്ഷോഭം രൂക്ഷം; അതിതീവ്ര തിരമാലയ്ക്ക് സാധ്യത

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ