ധനകാര്യം

'150 രൂപയ്ക്ക് 300 രൂപയുടെ റീചാര്‍ജ്' ; ഡിസ്‌ക്കൗണ്ട് പെരുമഴയുമായി ഫ്‌ലിപ്പ് കാര്‍ട്ടിന്റെ ബിഗ് ബില്യണ്‍ ഡേയ്‌സ് 10 മുതല്‍ 

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: നവരാത്രി ആഘോഷത്തോടനുബന്ധിച്ച് ഉപഭോക്താക്കളെ ആകര്‍ഷിക്കാന്‍ വില്‍പ്പനമേളയുമായി പ്രമുഖ ഇ- കോമേഴ്‌സ് സൈറ്റായ ഫ്‌ലിപ്പ് കാര്‍ട്ട്  രംഗത്ത്.  ബിഗ് ബില്യണ്‍ ഡേയ്‌സ് എന്ന പേരിലുളള വില്‍പ്പനമേള ഈ മാസം 10 മുതല്‍ 14 വരെയാണ് നടക്കുന്നത്. ഇക്കാലയളവില്‍  ഉല്‍പ്പനങ്ങള്‍ തെരഞ്ഞെടുക്കുന്നവര്‍ക്ക് ഡിസ്‌ക്കൗണ്ട് ഉള്‍പ്പെടെയുളള ആകര്‍ഷണീയമായ ഓഫറുകളാണ് കമ്പനി പ്രഖ്യാപിച്ചിരിക്കുന്നത്. ഡിസക്കൗണ്ടിന് പുറമേ ക്യാഷ്ബാക്ക്, എക്‌സ്‌ചേഞ്ച് ഓഫറുകള്‍, ഇഎംഐ സൗകര്യങ്ങള്‍ തുടങ്ങിയ സേവനങ്ങളും കമ്പനി ഒരുക്കിയിട്ടുണ്ട്.സ്മാര്‍ട്ട് ഫോണുകള്‍ ഉള്‍പ്പെടെ വിവിധ ഉല്‍പ്പനങ്ങളുടെ നീണ്ടനിരയാണ് വില്‍പ്പനയ്ക്കായി സജ്ജമാക്കിയിരിക്കുന്നത്.

എയര്‍ടെല്‍, ജിയോ, വോഡാഫോണ്‍ എന്നി മൊബൈല്‍ സേവനദാതാക്കളുടെ പ്രീപെയ്ഡ് ഉപഭോക്താക്കള്‍ക്കായി ഗംഭീര ഓഫറാണ് മേളയില്‍ ഒരുക്കിയിരിക്കുന്നത്. ഉത്സവ മേളയില്‍ പങ്കെടുക്കുന്ന ഉപഭോക്താക്കള്‍ക്ക് 300 രൂപയുടെ റീചാര്‍ജ് 150 രൂപയ്ക്ക് ലഭ്യമാക്കും. അതായത് 300നോ, അതിന് മുകളിലോ റീചാര്‍ജ് ചെയ്യുന്നവര്‍ക്ക് 150 രൂപയുടെ ആനുകൂല്യം ലഭിക്കുമെന്ന് സാരം. ഫ്‌ലിപ്പ് കാര്‍ട്ടിന്റെ മൊബൈല്‍ റീചാര്‍ജ് സേവനമായ ഫോണ്‍പീയെ ആശ്രയിക്കുന്നവര്‍ക്കാണ് ഈ ആനുകൂല്യം ലഭിക്കുക. കൂടാതെ എച്ച്ഡിഎഫ്‌സി ബാങ്കിന്റെ ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡ് ഉടമകള്‍ക്ക് അധികം ഡിസ്‌ക്കൗണ്ട് ഉള്‍പ്പെടെയുളള സേവനങ്ങളും ഫ്‌ലിപ്പ് കാര്‍ട്ട് ഒരുക്കിയിട്ടുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

ട്രാവിസും നിതീഷും തിളങ്ങി; രാജസ്ഥാനെതിരെ 200 കടന്ന് ഹൈദരാബാദ്

മേയർ ആര്യ രാജേന്ദ്രന് നേരെ സൈബർ ആക്രമണം; അശ്ശീല സന്ദേശം അയച്ചയാൾ പിടിയിൽ

സുരക്ഷയ്ക്ക് പ്രഥമ പരിഗണന നല്‍കി; കൊവാക്‌സിന് പാര്‍ശ്വഫലമില്ലെന്ന് ഭാരത് ബയോടെക്

കൊല്ലത്ത് ഹണിട്രാപ്പ്; യുവാവിന്റെ സ്വർണവും പണവും കവർന്നു, 28കാരി ഉൾപ്പെടെ നാലം​ഗ സംഘം പിടിയിൽ