ധനകാര്യം

അപ്‌ഗ്രേഡ് ചെയ്തവര്‍ക്കു ഡാറ്റ നഷ്ടമാവുന്നു?; വിന്‍ഡോസ് 10 ന്റെ പുതിയ പതിപ്പ് വിവാദത്തിലേക്ക്

സമകാലിക മലയാളം ഡെസ്ക്

മൈക്രോസോഫ്റ്റ് വിന്‍ഡോസ് 10 ന്റെ പുതിയ പതിപ്പിലേക്ക് അപ്‌ഗ്രേഡ് ചെയ്ത കമ്പ്യൂട്ടറുകളില്‍ സൂക്ഷിച്ചിരുന്ന ഫയലുകള്‍ നഷ്ടമായതായി റിപ്പോര്‍ട്ട്. പുതിയ പതിപ്പിലേക്ക് അപ്‌ഗ്രേഡ് ചെയ്യാന്‍ കമ്പനി ഇതുവരെയും ഉപഭോക്താക്കളോട് ആവശ്യപ്പെട്ടിരുന്നില്ല. അപ്‌ഡേഷനുണ്ടോ എന്ന് തിരഞ്ഞ് ചെന്ന് 10 ലേക്ക് അപ്‌ഗ്രേഡ് ചെയ്ത ഉപയോക്താക്കളാണ് വെട്ടിലായിരിക്കുന്നത്.

ഒക്ടോബര്‍ രണ്ടിനാണ് പുതുക്കിയ പതിപ്പ് കമ്പനി പുറത്തിറക്കിയത്. രേഖകളും, ചിത്രങ്ങളുമടക്കം കമ്പ്യൂട്ടറില്‍ സൂക്ഷിച്ചിരുന്ന എല്ലാ വിവരങ്ങളും നഷ്ടമായതായി നിരവധിപ്പേര്‍ മൈക്രോസോഫ്റ്റിന്റെ ഔദ്യോഗിക സൈറ്റില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

സംഭവത്തില്‍ അന്വേഷണം ആരംഭിച്ചുവെങ്കിലും ഔദ്യോഗിക പ്രതികരണത്തിന് മൈക്രോസോഫ്റ്റ് തയ്യാറായിട്ടില്ല. വിന്‍ഡോസ് 10 പുതുക്കി പുറത്തിറക്കുമെന്ന് കഴിഞ്ഞ മാസമാണ് കമ്പനി പ്രഖ്യാപനം നടത്തിയത്. ഇതനുസരിച്ച് ഒക്ടോബര്‍ രണ്ടിന് 10 പുതുക്കി പുറത്തിറക്കുകയും ചെയ്തിരുന്നു.70 കോടിയോളം കമ്പ്യൂട്ടറുകളില്‍ നിലവില്‍ വിന്‍ഡോസ് 10 ഉപയോഗിക്കുന്നുണ്ടെന്നാണ് കണക്ക്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പനാമ എണ്ണക്കപ്പലിന് നേരെ ഹൂതി ആക്രമണം; ഇന്ത്യക്കാരുള്‍പ്പെടെയുളളവരെ രക്ഷപ്പെടുത്തി ഇന്ത്യന്‍ നാവികസേന

പത്രമിടാനെത്തിയ കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന് പരാതി; സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗം അറസ്റ്റില്‍

'ശൈലജ ഏതാ ശശികല ഏതാ എന്ന് മനസിലാവുന്നില്ല', വര്‍ഗീയ ടീച്ചറമ്മയെന്നും പരിഹസിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍

വെടിക്കെട്ട് ബാറ്റിങ്ങുമായി ഋതുരാജ്; ഹൈദരാബാദിന് 213 റണ്‍സ് വിജയലക്ഷ്യം

ഗുജറാത്ത് തീരത്ത് വന്‍ ലഹരിവേട്ട, 600 കോടിയുടെ ലഹരി മരുന്നുമായി പാക്‌ബോട്ട്, 14 പേര്‍ അറസ്റ്റില്‍