ധനകാര്യം

എണ്ണ വിലയിൽ വലഞ്ഞ് ജനം ; ഇന്ധന വില ഇന്നും കൂടി

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം : രാജ്യത്ത് ഇന്ധന വിലയില്‍ വര്‍ധന തുടരുന്നു. പെട്രോൾ ലിറ്ററിന് 10 പൈസയും ഡീസല്‍ ലിറ്ററിന് 27 പൈസയുമാണ് ഇന്ന് വർധിച്ചത്.  കേന്ദ്രസര്‍ക്കാര്‍ നികുതി ഇളവ് പ്രഖ്യാപിച്ചശേഷം തുടര്‍ച്ചയായ ആറാം ദിവസമാണ് ഇന്ധന വിലയില്‍ വര്‍ധനവുണ്ടാകുന്നത്. 

കൊച്ചിയില്‍ ഒരു ലിറ്റര്‍ പെട്രോളിന്റെ വില 84.22 രൂപയായി വർധിച്ചു. ഡീസലിന് 78.08 രൂപയായും ഉയര്‍ന്നു. തിരുവനന്തപുരത്ത് പെട്രോൾ വില 85.72 രൂപയും ഡീസൽ വില 79.87 രൂപയായും വർധിച്ചിട്ടുണ്ട്. 

കോഴിക്കോട് ഒരു ലിറ്റർ പെട്രോളിന്റെ വില 84.59 രൂപയായി ഉയർന്നു. ഡീസലിന്റെ വില 78.72 രൂപയാണ്. രാജ്യത്തിന്റെ സാമ്പത്തിക തലസ്ഥാനമായ മുംബൈയില്‍ പെട്രോളിന് 9 പൈസയും ഡീസലിന് 29 പൈസയുമാണ് കൂടിയത്. മുംബൈയിലെ ഇന്നത്തെ പെട്രോള്‍ വില 87.82 ഉം, ഡീസല്‍ വില 78.22 രൂപയായും വർധിച്ചു. ഡല്‍ഹിയിലെ പെട്രോള്‍, ഡീസല്‍ വില യഥാക്രമം 82.36 രൂപ,  74.62 രൂപ എന്നിങ്ങനെയാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പനാമ എണ്ണക്കപ്പലിന് നേരെ ഹൂതി ആക്രമണം; ഇന്ത്യക്കാരുള്‍പ്പെടെയുളളവരെ രക്ഷപ്പെടുത്തി ഇന്ത്യന്‍ നാവികസേന

പത്രമിടാനെത്തിയ കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന് പരാതി; സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗം അറസ്റ്റില്‍

'ശൈലജ ഏതാ ശശികല ഏതാ എന്ന് മനസിലാവുന്നില്ല', വര്‍ഗീയ ടീച്ചറമ്മയെന്നും പരിഹസിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍

വെടിക്കെട്ട് ബാറ്റിങ്ങുമായി ഋതുരാജ്; ഹൈദരാബാദിന് 213 റണ്‍സ് വിജയലക്ഷ്യം

ഗുജറാത്ത് തീരത്ത് വന്‍ ലഹരിവേട്ട, 600 കോടിയുടെ ലഹരി മരുന്നുമായി പാക്‌ബോട്ട്, 14 പേര്‍ അറസ്റ്റില്‍