ധനകാര്യം

ചോര്‍ന്നത് ചോര്‍ന്നു, വിവരങ്ങളുടെ ദുരുപയോഗം തടയാനാവില്ല; കൈയൊഴിഞ്ഞ് ഫേസ്ബുക്ക്

സമകാലിക മലയാളം ഡെസ്ക്


ഹാക്കര്‍മാര്‍ കൊണ്ടുപോയ വിവരങ്ങളുടെ ദുരുപയോഗം തടയാന്‍ സാധ്യമല്ലെന്ന് ഫേസ്ബുക്ക്. ചോര്‍ത്തിയ വിവരങ്ങള്‍ ഉപയോഗിച്ച് വ്യാജ അക്കൗണ്ടുകള്‍ ഉണ്ടാക്കുന്നതും മറ്റ് ആവശ്യങ്ങള്‍ക്കായി ഫേസ്ബുക്കിലെ വിവരങ്ങള്‍ പ്രയോജനപ്പെടുത്തുന്നതും തടയാന്‍ കഴിയില്ലെന്നാണ് കമ്പനിയുടെ നിലപാട്.

ഇക്കഴിഞ്ഞ വെള്ളിയാഴ്ചയാണ് 1.4 കോടിയോളം വരുന്ന ഉപയോക്താക്കള്‍ ഫേസ്ബുക്കില്‍ നല്‍കിയിരുന്ന വിവരങ്ങള്‍ ഹാക്കര്‍മാര്‍ ചോര്‍ത്തിയതായി കമ്പനി സ്ഥിരീകരിച്ചത്. വ്യക്തികളുടെ സെര്‍ച്ച് ഹിസ്റ്ററി, ജോലി ചെയ്യുന്ന സ്ഥാപനം, മതം, വിവാഹിതനാണോ തുടങ്ങിയ വ്യക്തിവിവരങ്ങളാണ് ചോര്‍ത്തപ്പെട്ടത്.

ഹാക്ക് ചെയ്യപ്പെട്ട വിവരങ്ങള്‍ വന്‍തോതില്‍ ദുരുപയോഗം ചെയ്യപ്പെടാനുള്ള സാധ്യതകളുണ്ടെന്ന് സാങ്കേതിക വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. സാധാരണയായി ഇത്തരം വിവരചോര്‍ച്ചയുണ്ടായാല്‍ വ്യക്തിവിവരങ്ങളുടെ ദുരുപയോഗം തടയുന്നതിന് കമ്പനികള്‍ നടപടികള്‍ സ്വീകരിക്കാറുണ്ട്. എന്നാല്‍ ഹെല്‍പ്പ് സെക്ഷന്‍ ഉപയോഗിക്കാനാണ് നിലവില്‍ ഫേസ്ബുക്ക് ഉപയോക്താക്കളോട് ആവശ്യപ്പെട്ടിരിക്കുന്നത്.

ഇക്വിഫാക്‌സ്, പ്ലേസ്റ്റേഷന്‍ നെറ്റ് വര്‍ക്ക് തുടങ്ങിയവ ഐഡി തെഫ്റ്റില്‍ നിന്നും ഉപയോക്താക്കള്‍ക്ക് സംരക്ഷണം നല്‍കുന്ന സ്ഥാപനങ്ങളാണ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നരേന്ദ്രമോദി വീണ്ടും അയോധ്യയില്‍; യോഗി ആദിത്യനാഥിനൊപ്പം റോഡ് ഷോ

'ആദ്യ യാത്രയിൽ നവകേരള ബസ്സിന്റെ ഡോർ തകർന്നു': വാർത്ത അടിസ്ഥാനരഹിതമെന്ന് കെഎസ്ആർടിസി

വീണ്ടും നരെയ്ന്‍ ഷോ; കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ സ്‌കോര്‍

കള്ളക്കടൽ; ആലപ്പുഴയിലും തിരുവനന്തപുരത്തും കടൽക്ഷോഭം രൂക്ഷം; അതിതീവ്ര തിരമാലയ്ക്ക് സാധ്യത

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ