ധനകാര്യം

യുട്യൂബ് ലോകമെമ്പാടും പണിമുടക്കി, പ്രശ്‌നം ഉടന്‍ പരിഹരിക്കുമെന്ന് കമ്പനി

സമകാലിക മലയാളം ഡെസ്ക്

കാലിഫോര്‍ണിയ: ലോകമെമ്പാടും പണിമുടക്കി വീഡിയോ സ്ട്രീമിങ് സൈറ്റായ യൂട്യൂബ്. ബുധനാഴ്ച രാവിലെ മുതല്‍ യൂട്യൂബ് ഉപയോഗിക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് ഇറര്‍ 500 എന്ന സന്ദേശമാണ് മുന്നിലെത്തുന്നത്. 

ഉപയോക്താക്കള്‍ റിപ്പോര്‍ട്ട് ചെയ്തതോടെയാണ് പ്രശ്‌നം കമ്പനിയുടെ ശ്രദ്ധയില്‍പ്പെടുന്നത്. ഫേസ്ബുക്ക്, ട്വിറ്റര്‍ എന്നിങ്ങനെ സമൂഹമാധ്യമങ്ങളിലൂടെ യൂട്യൂബ് നിശ്ചലമായ വിവരം ആളുകള്‍ റിപ്പോര്‍ട്ട് ചെയ്യുകയായിരുന്നു. യൂട്യൂബില്‍ ലോഗിന്‍ ചെയ്യാനും തടസം നേരിട്ടു. 

യൂട്യൂബ് ടിവി, മ്യൂസിക് സൈറ്റുകള്‍ സാങ്കേതിക പ്രശ്‌നം നേരിടുന്നുണ്ട്. പ്രശ്‌നം ഉടന്‍ പരിഹരിക്കും. നിങ്ങള്‍ക്കുണ്ടായ അസൗകര്യത്തിന് ക്ഷമിക്കണം എന്നും യുട്യൂബ് ട്വിറ്ററില്‍ കുറിച്ചു. ഒടുവില്‍ പ്രവര്‍ത്തനം നിലച്ച് രണ്ടര മണിക്കൂറിന് ശേഷമാണ് പ്രശ്‌നങ്ങള്‍ പരിഹരിച്ചത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ജസ്റ്റിന്‍ ട്രൂഡോ പങ്കെടുത്ത ചടങ്ങിലെ ഖലിസ്ഥാൻ അനുകൂല മുദ്രാവാക്യം;കാനഡയെ പ്രതിഷേധമറിയിച്ച് ഇന്ത്യ

ജയിലില്‍ നിന്നിറങ്ങി, ഒറ്റരാത്രിയില്‍ എട്ട് സ്മാര്‍ട്ട് ഫോണുകള്‍ കവര്‍ന്നു, പ്രതി പിടിയില്‍

ചൂടിനെ പ്രതിരോധിക്കാം,ശ്രദ്ധിക്കാം ഈ കാര്യങ്ങള്‍

ഡല്‍ഹിയെ പിടിച്ചുകെട്ടി; കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് 154 റണ്‍സ് വിജയലക്ഷ്യം

തിരക്കിനിടയില്‍ ഒരാള്‍ നുള്ളി, അയാളെ തള്ളി നിലത്തിട്ടു; പിടിച്ചു മാറ്റിയത് അക്ഷയ് കുമാര്‍, ദുരനുഭവം തുറന്ന് പറഞ്ഞ് ലാറ ദത്ത