ധനകാര്യം

റെക്കോര്‍ഡും ഭേദിച്ച് പെട്രോള്‍ വില 86.72 രൂപയിലേക്ക് , നല്ല വാര്‍ത്തയെന്ന് ബിജെപി ദേശീയ വക്താവ് നളിന്‍ കോലി

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: പെട്രോള്‍ വില സര്‍വ്വകാല റെക്കോര്‍ഡും തകര്‍ത്ത് 86 രൂപ 72 പൈസയിലെത്തി. ഇന്ന് രാവിലെയാണ് 16 പൈസ കൂടി  ഉയര്‍ന്ന് ഇതുവരെയുള്ള എല്ലാ റെക്കോര്‍ഡുകളും ഭേദിച്ചത്. അതേസമയം ഇന്ധന വില വര്‍ധിച്ചത് ശുഭവാര്‍ത്തയാണെന്ന് ബിജെപി ദേശീയ വക്താവ് നളിന്‍ കോലി പ്രതികരിച്ചു. സംസ്ഥാനങ്ങള്‍ക്ക് പെട്രോള്‍ വില വര്‍ധനവിലൂടെ കൂടുതല്‍ നികുതി ലഭിക്കുമെന്നും കേന്ദ്രസര്‍ക്കാരിനും വിലവര്‍ധനവ് ഗുണം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. ജിഎസ്ടിക്ക് കീഴില്‍ പെട്രോളിനെ കൊണ്ടു വരാന്‍ ഏറ്റവും മികച്ച സമയം ഇതാണെന്നും നളിന്‍ കോലി കൂട്ടിച്ചേര്‍ത്തു.

ന്യൂഡല്‍ഹിയില്‍ പെട്രോളിന് ലിറ്ററിന് 79.31 പൈസയും ഡീസലിന് 71.34 പൈസയുമാണ് വില ഈടാക്കുന്നത്. ചെന്നൈയില്‍ പെട്രോള്‍ വില 82.41 ഉം തിരുവനന്തപുരത്ത് 83 ഉം കടന്നിട്ടുണ്ട്. 

 കഴിഞ്ഞ അഞ്ച് മാസം കൊണ്ട് പെട്രോള്‍ വിലയില്‍ ലിറ്ററിന് 4 രൂപ 66 പൈസയും ഡീസലിന് 6.35 രൂപയുമാണ് വര്‍ധിച്ചത്. അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയില്‍ വില വര്‍ധിച്ചതും രൂപയ്‌ക്കെതിരെ ഡോളര്‍ നേട്ടം തുടരുന്നതുമാണ് ഇന്ത്യയിലെ എണ്ണവില വര്‍ധനവിന് കാരണമായി കണക്കാക്കപ്പെടുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇടുക്കി ഡാമില്‍ 35 ശതമാനം വെള്ളം മാത്രം; അണക്കെട്ടുകൾ വരള്‍ച്ചയുടെ വക്കില്‍

'നിന്നെ കണ്ടെത്തിയില്ലായിരുന്നെങ്കില്‍ എനിക്ക് എന്നെത്തന്നെ നഷ്ടപ്പെടുമായിരുന്നു': അനുഷ്‌കയ്ക്ക് പിറന്നാളാശംസകളുമായി കോഹ്‌ലി

'പടക്കം പൊട്ടിച്ച് ആഘോഷിക്കാന്‍ ഇരുന്നതാണ്... റിങ്കുവിന്റെ ഹൃദയം തകര്‍ന്നു' (വീഡിയോ)

യാത്രക്കാരെ ഇറക്കിവിട്ടിട്ടില്ല; സച്ചിന്‍ദേവ് പറഞ്ഞത് ബസ് ഡിപ്പോയിലേക്ക് വിടാന്‍; വിശദീകരിച്ച് റഹീം

എല്ലാ ജില്ലകളിലും 35 ഡിഗ്രിക്ക് മുകളില്‍; ഉഷ്ണ തരംഗ സാധ്യത തുടരും, ജാഗ്രതാ നിര്‍ദേശം