ധനകാര്യം

പുതിയ കാറ് വാങ്ങിയത് ഏഴര ലക്ഷം രൂപയ്ക്ക്, അറ്റകുറ്റപ്പണിക്ക് 15 ലക്ഷം ! വെള്ളത്തില്‍ മുങ്ങിയ വാഹനങ്ങള്‍ ഉടമകള്‍ ഉപേക്ഷിക്കാനൊരുങ്ങുന്നു

സമകാലിക മലയാളം ഡെസ്ക്


കൊച്ചി :  ഏഴര ലക്ഷം രൂപ മുടക്കി വാങ്ങിയ ഫോക്‌സ് വാഗന്‍ കാറില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് നന്നാക്കാന്‍ സര്‍വീസ് സെന്ററിലെത്തിയ കാറുടമ ഞെട്ടി. ഒന്നല്ല, പലവട്ടം. കാറ് ഇനി ഓടിക്കണമെങ്കില്‍ 15 ലക്ഷം രൂപ മുടക്കി നന്നാക്കണമെന്നായിരുന്നു സര്‍വീസ് സെന്ററിലെ ജീവനക്കാര്‍ മറുപടി നല്‍കിയത്. പൊതുമേഖലാ കമ്പനിയില്‍ ഇന്‍ഷൂര്‍ ചെയ്തിരുന്നുവെങ്കിലും 3.5 ലക്ഷം രൂപ മാത്രമേ ഈ ഇനത്തില്‍ ലഭിക്കൂവെന്നും കാറുടമ പറയുന്നു. 

ഷോറൂമില്‍ വാഹനം നന്നാക്കുന്നതിന്റെ കാര്യcങ്ങള്‍ അന്വേഷിക്കാനെത്തിയ ഇടപ്പള്ളി സ്വദേശിക്കും അത്ര സുഖകരമല്ലാത്ത അനുഭവമാണ് ഉണ്ടായത്. വെള്ളത്തില്‍ മുങ്ങിയ ഇന്നോവ ക്രിസ്റ്റയുടെ അറ്റകുറ്റ പണികള്‍ ആരംഭിക്കണമെങ്കില്‍ സാമാന്യം വലിയൊരു തുക ആദ്യം കെട്ടിവയ്ക്കാന്‍ തയ്യാറാവണമെന്നാണ് ഡീലര്‍ ആവശ്യപ്പെട്ടതെന്ന് ഇയാള്‍ പറയുന്നു. ഇന്‍ഷൂറന്‍സ് തുക എത്രയെന്നതിനെ കുറിച്ചു പോലും വ്യക്തമായ കണക്ക് നല്‍കാന്‍ സര്‍വ്വീസ് സെന്ററുകള്‍ തയ്യാറാകുന്നില്ലെന്നും പരാതിയുണ്ട്. 

പ്രളയത്തില്‍ മുങ്ങിപ്പോയ വാഹനങ്ങള്‍ ഉപേക്ഷിക്കുന്നതാണ് നല്ലതെന്നാണ് പല വാഹനമുടമകളും പറയുന്നത്. നന്നാക്കിയെടുക്കുന്നതിനായി വര്‍ക്ഷോപ്പിലെത്തിയാല്‍ നല്‍കേണ്ടി വരിക ഇരട്ടിയിലധികം തുകയാണ്. ഭീമമായ തുക നല്‍കി വാഹനം നന്നാക്കുന്നത് മണ്ടന്‍ തീരുമാനമായിരിക്കുമെന്നും പുതിയ വാഹനം വാങ്ങുന്നതാണ് സാമ്പത്തികലാഭമെന്നും ഇവര്‍ പറയുന്നു.

 എഞ്ചിന്‍ വെള്ളത്തില്‍ മുങ്ങിപ്പോയ വാഹനങ്ങള്‍ക്ക് ഇന്‍ഷൂറന്‍സ് തുക നല്‍കുന്നതിന് നിരവധി നിയമ തടസ്സങ്ങളുണ്ട്. മണ്ണോ, മരമോ വാഹനത്തിന് പുറത്ത് വീണാല്‍ മാത്രമേ മുഴുവന്‍ ഇന്‍ഷൂറന്‍സ് തുകയും ഉടമയ്ക്ക് നല്‍കണമെന്ന് നിയമം നിഷ്‌കര്‍ഷിക്കുന്നുള്ളൂ.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്വതന്ത്ര എംഎല്‍എമാര്‍ പിന്തുണ പിന്‍വലിച്ചു; ഹരിയാനയിൽ ബിജെപി സർക്കാർ തുലാസിൽ

കോൺ​ഗ്രസിന് എതിരായ ബിജെപി വീഡിയോ നീക്കണം; എക്സിനോട് തെരഞ്ഞെടുപ്പ് കമ്മീഷൻ

എൻസിഇആർടി പാഠ പുസ്തകം വ്യാജമായി അച്ചടിച്ചു; കൊച്ചിയിൽ 2 സ്വകാര്യ സ്ഥാപനങ്ങൾക്കെതിരെ കേസ്

'ബാക്കി അണ്ണൻ നോക്കിക്കോളാം'; 'ആവേശം' ഒടിടിയിലേക്ക്, മെയ് ഒൻപതു മുതൽ ആമസോൺ പ്രൈമിൽ

മക്ഗുര്‍ക് തുടങ്ങി സ്റ്റബ്‌സ് പൂര്‍ത്തിയാക്കി; രാജസ്ഥാന് 222 റണ്‍സ് ലക്ഷ്യം നല്‍കി ഡല്‍ഹി