ധനകാര്യം

യാത്രക്കാര്‍ക്ക് വൈഫൈയും ഹോട്ട്‌സ്‌പോട്ടും നല്‍കാനൊരുങ്ങി ഇന്ത്യന്‍ റെയില്‍വേ

സമകാലിക മലയാളം ഡെസ്ക്

ഡല്‍ഹി: ഓടുന്ന ട്രെയിനിലും വൈഫൈയും ഹോട്ട്‌സ്‌പോട്ടും ലഭ്യമാക്കാനൊരുങ്ങി ഇന്ത്യന്‍ റെയില്‍വേ. നിലവില്‍ റെയില്‍വേ സ്‌റ്റേഷനുകളില്‍ വൈഫൈ ഹോട്ട്‌സ്‌പോട്ട് സംവിധാനം നല്‍കുന്നുണ്ട്. വൃത്തിയ്ക്കും സുരക്ഷയ്ക്കും മുന്‍തൂക്കം നല്‍കിയായിരിക്കും റെയില്‍വേ മാറ്റത്തിന് ഒരുങ്ങുന്നത്. ഉത്തരറെയില്‍വേ സ്‌റ്റേഷനില്‍ ആയിരിക്കും ഇത് ആദ്യം പരീക്ഷിക്കുക.  

യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാന്‍ ട്രെയിനില്‍ സിസിടിവി സൗകര്യം ഒരുക്കും. കോച്ചുകള്‍ നിറം മാറ്റി നവീകരിക്കാനും പദ്ധതിയുണ്ട്. എക്‌സ്പ്രസ് ട്രെയിനുകളാണ് വൈഫൈ സംവിധാനത്തിന് തെരെഞ്ഞെടുത്തിരിക്കുന്നത്. 

ടോയ്‌ലെറ്റുകളുടെ നവീകരണം, ആധുനിക സീറ്റിങ് സംവിധാനം എന്നിവയും പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഉത്കൃഷ്ട പദ്ധതിയിലുള്‍പ്പെടുത്തിയാണ് ഈ നവീകരണ പദ്ധതികള്‍ക്ക് റെയില്‍വേ ഒരുങ്ങുന്നത്. കോച്ചിന്റെ പ്രവേശന കവാടത്തില്‍ ഇന്ത്യന്‍ പതാകയും മറുവശത്ത് സ്വച്ഛതാ അടയാളവുമുണ്ടായിരിക്കും. ഉത്തര റെയില്‍വേ സ്‌റ്റേഷനില്‍ അടുത്ത വര്‍ഷം ജനുവരിയോടെ ആരംഭിക്കുന്ന നവീകരണ പ്രവര്‍ത്തനങ്ങള്‍ അവശേഷിക്കുന്ന പതിനഞ്ച് ഡിവിഷനുകളിലും പ്രാബല്യത്തില്‍ വരുത്തുമെന്ന് റെയില്‍വേ അധികൃതര്‍ അറിയിച്ചു.  

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സൂറത്ത് മോഡല്‍ ഇന്‍ഡോറിലും?; കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പത്രിക പിന്‍വലിച്ചു, ബിജെപിയില്‍ ചേര്‍ന്നതായി റിപ്പോര്‍ട്ട്

ഫുള്‍-ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, ത്രീ-സ്പോക്ക് സ്റ്റിയറിംഗ് വീലുകള്‍; വരുന്നു എക്‌സ് യുവി 300ന്റെ 'വല്ല്യേട്ടന്‍', വിശദാംശങ്ങള്‍- വീഡിയോ

'നീ മുഖ്യമന്ത്രി ഒന്നുമല്ലല്ലോ അവരെ എതിര്‍ക്കാന്‍, വിളിച്ചു സോറി പറയാന്‍ പൊലീസ് പറഞ്ഞു'

വീണ്ടും 500 റണ്‍സ്! ഇത് ഏഴാം തവണ, കോഹ്‌ലിക്ക് നേട്ടം

'എന്റെ അച്ഛൻ പോലും രണ്ട് വിവാ​ഹം ചെയ്തിട്ടുണ്ട്': ഭാവിവരന് നേരെ വിമർശനം; മറുപടിയുമായി വരലക്ഷ്മി