ധനകാര്യം

ആ രഹസ്യം പുറത്ത് , ആപ്പിളിന്റെ പുതിയ ഫോണ്‍ എത്തുക മൂന്ന് നിറങ്ങളില്‍

സമകാലിക മലയാളം ഡെസ്ക്

പുറത്തിറങ്ങാന്‍ മണിക്കൂറുകള്‍ ശേഷിക്കെ ആപ്പിളിന്റെ പുതിയ ഫോണിന്റെ ഫീച്ചറുകള്‍ ചോര്‍ന്നു. ബുധനാഴ്ച പുറത്തിറങ്ങുന്ന ഐഫോണ്‍ 10 സി മൂന്ന് നിറങ്ങളില്‍ പുറത്തിറങ്ങുമെന്നാണ് ലീക്കായ ചിത്രങ്ങളില്‍ നിന്നും വ്യക്തമാകുന്നത്. ചുവപ്പും നേവി ബ്ലൂവും വെള്ളയുമാണെന്ന് ചിത്രങ്ങളില്‍ കാണാം.  6.1 ഇഞ്ചാവും ടെക് ലോകം ആകാംക്ഷയോടെ കാത്തിരിക്കുന്ന പതിപ്പിന്റെ  എല്‍സിഡി ഡിസ്‌പ്ലേയെന്നും റിപ്പോര്‍ട്ടുകളുണ്ട്.

ഇരട്ട സിം ഉപയോഗിക്കാവുന്ന റോസ്‌ഗോള്ഡ് നിറത്തിലുള്ള ഐ ഫോണിന്റെ ചിത്രങ്ങള്‍ ചോര്‍ന്നതിന് പിന്നാലെയാണ് ഈ വിവരങ്ങളും പുറത്തായത്. 

ബുധനാഴ്ച കുപെചിനോയിലെ സ്റ്റീവ് ജോബ്‌സ് തിയേറ്ററില്‍ വച്ചാണ് ആപ്പിള്‍ 10 സി ഔദ്യോഗികമായി പുറത്തിറക്കുന്നത്. ഐഫോണ്‍ 10 സിയ്ക്ക് പുറമേ ഐഫോണ്‍ 10 എസും,  ഐഫോണ്‍ 10 എസ് മാക്‌സും പുറത്തിറക്കുന്നുണ്ട്. 1000 ഡോളറില്‍ താഴെ( ഏകദേശം 72,410 രൂപ)യാണ് പുതിയ പതിപ്പുകള്‍ക്ക് വില പ്രതീക്ഷിക്കുന്നത്. എക്‌സ് എസിന് 909 യൂറോ(76,000 രൂപ)യും, എക്‌സ് എസ് മാക്‌സിന് 1,149 യൂറോ(96,313 രൂപ)യുമാണ് വില പ്രതീക്ഷിക്കുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നരേന്ദ്രമോദി വീണ്ടും അയോധ്യയില്‍; യോഗി ആദിത്യനാഥിനൊപ്പം റോഡ് ഷോ

'ആദ്യ യാത്രയിൽ നവകേരള ബസ്സിന്റെ ഡോർ തകർന്നു': വാർത്ത അടിസ്ഥാനരഹിതമെന്ന് കെഎസ്ആർടിസി

വീണ്ടും നരെയ്ന്‍ ഷോ; കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ സ്‌കോര്‍

കള്ളക്കടൽ; ആലപ്പുഴയിലും തിരുവനന്തപുരത്തും കടൽക്ഷോഭം രൂക്ഷം; അതിതീവ്ര തിരമാലയ്ക്ക് സാധ്യത

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ