ധനകാര്യം

ഗുരുഗ്രാമിലെ കാര്‍നിര്‍മ്മാണം അവസാനിപ്പിക്കാന്‍ മാരുതി ഒരുങ്ങുന്നു; പുതിയ ഫാക്ടറി ഉടന്‍

സമകാലിക മലയാളം ഡെസ്ക്

 മുംബൈ: ഗുരുഗ്രാമിലെ ഫാക്ടറിയില്‍ കാര്‍ നിര്‍മ്മാണം മാരുതി ഉടന്‍ അവസാനിപ്പിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്. ന്യൂഡല്‍ഹിക്ക് അടുത്തായതിനാലുള്ള പ്രായോഗിക ബുദ്ധിമുട്ടുകള്‍ കണക്കിലെടുത്താണ് ഹരിയാനയിലെ പ്രാന്തപ്രദേശങ്ങളിലൊന്നിലേക്ക് ഫാക്ടറി മാറ്റി സ്ഥാപിക്കാന്‍ മാരുതി തയ്യാറെടുക്കുന്നത്. 

മാരുതി പുറത്ത് വന്ന വാര്‍ത്തകളെ ശരിവച്ചിട്ടുണ്ടെങ്കിലും ഇതിന് സമയം എടുത്തേക്കുമെന്ന സൂചനകളും നല്‍കി. അതേസമയം കമ്പനിയുടെ ജാപ്പനീസ് പങ്കാളിയായ സുസുകി മോട്ടോര്‍സ് ഇത് സംബന്ധിച്ച് പ്രതികരിച്ചിട്ടില്ല.

 ഇന്ത്യയുടെ വാഹനചരിത്രത്തില്‍ തിളങ്ങുന് അധ്യായമാണ് മാരുതിയുടെ ഗുരുഗ്രാം പ്ലാന്റിന്റേത്. 1983 ല്‍ മാരുതി 800 ല്‍ നിന്ന് തുടങ്ങിയ മാരുതി ഇന്ന് രാജ്യത്തെ ഏറ്റവും മികച്ച വാഹന നിര്‍മ്മാതാക്കളിലൊന്നാണ്. നിരത്തിലിറങ്ങുന്ന രണ്ട് വാഹനങ്ങളില്‍ ഒന്ന് മാരുതിയുടേതാണ് എന്നാണ് കണക്കുകള്‍. 

 തൊഴിലാളികള്‍ക്ക് കൂടി സൗകര്യപ്രദമായ സ്ഥലമാവും പുതിയ പ്ലാന്റിനായി തിരഞ്ഞെടുക്കുകയെന്ന് മാരുതി വ്യക്തമാക്കി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നടി കനകലത അന്തരിച്ചു

50 രൂപ പ്രതിഫലത്തില്‍ തുടങ്ങിയ കലാജീവിതം, ഷക്കീല ചിത്രങ്ങളില്‍ വരെ അഭിനയം; കനകലത വേഷമിട്ടത് 350ലേറെ ചിത്രങ്ങള്‍

മേയര്‍ ആര്യാരാജേന്ദ്രനും എംഎല്‍എക്കുമെതിരെ ജാമ്യമില്ലാക്കേസ്

ഇറാനിയന്‍ ബോട്ട് കസ്റ്റഡിയിലെടുത്ത് കോസ്റ്റ് ഗാര്‍ഡ്‌-വീഡിയോ

ആവശ്യമായ സംവരണം തരാം, ഭരണഘടന സംരക്ഷിക്കാനാണ് പോരാട്ടം: രാഹുല്‍ ഗാന്ധി