ധനകാര്യം

75 ദിവസം കാലാവധി; പ്രതിദിനം 1.4 ജിബി ഡാറ്റ; ആകര്‍ഷണീയ പ്ലാനുമായി എയര്‍ടെല്‍

സമകാലിക മലയാളം ഡെസ്ക്

മുംബൈ: താരീഫ് രംഗത്ത് മത്സരം മുറുകുന്നതിനിടെ  പ്രീ പെയ്ഡ് ഉപഭോക്താക്കളെ ആകര്‍ഷിക്കാന്‍ പുതിയ പ്ലാനുമായി എയര്‍ടെല്‍. 419 രൂപയ്ക്ക് റീ ചാര്‍ജ്ജ് ചെയ്താല്‍ പ്രതിദിനം 1.4ജിബി ഡാറ്റ കിട്ടുന്ന പ്ലാനാണ് എയര്‍ടെല്‍ അവതിരിപ്പിച്ചത്. 75 ദിവസം വരെ കാലാവധിയുള്ള ഈ പ്ലാന്‍ തെരഞ്ഞടുക്കുന്നവര്‍ക്ക് അണ്‍ലിമിറ്റഡ് കോളുകളും ഓഫര്‍ ചെയ്തിട്ടുണ്ട്.

എല്ലാ ദിവസവും നൂറ് എസ്എംഎസും ഇതിന് പുറമെ സൗജന്യമാണ്. നിലവില്‍ 399 രൂപയുടെയും 448 രൂപയുടെയും പ്ലാനുകള്‍ ലഭ്യമാണ്. ഇതിന് പുറമെയാണ് പുതിയ ഓഫര്‍. 

നേരത്തെ അവതരിപ്പിച്ച കോമ്പോ റീച്ചാര്‍ജ് ഓഫറിന് നല്ല സ്വീകാര്യതയാണ് ലഭിക്കുന്നത്.35, 65, 95 രൂപയുടെ ഓഫറുകളുമായാണ് എയര്‍ടെല്‍ അവതരിപ്പിച്ചത്. സേവനങ്ങള്‍ വ്യത്യസ്തമാണെങ്കിലും മൂന്ന് റീച്ചാര്‍ജ് പായ്ക്കുകളുടെയും കാലാവധി ഒന്നുതന്നെയാണ്.

28 ദിവസം വരെയാണ് മൂന്ന് ഓഫറുകളുടെയും കാലാവധി. 100 എംബി ഡേറ്റയാണ് 35 രൂപയുടെ പ്ലാനില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ത്രീജി, ഫോര്‍ ജി സേവനമാണ് ലഭ്യമാകുക. സെക്കന്‍ഡിന് ഒരു പൈസ നിരക്കില്‍  26.66 രൂപ വരെ വോയ്‌സ് കോളും ഈ പ്ലാന്‍ തെരഞ്ഞെടുക്കുന്നവര്‍ക്ക് ലഭിക്കും.

200 എംബി ഡേറ്റയാണ് 65 രൂപ പ്ലാനിന്റെ പ്രത്യേകത. 65 രൂപ വരെ ഫുള്‍ ടോക്ക് ടൈമും ഈ പ്ലാനില്‍ ലഭ്യമാണ്. സെക്കന്‍ഡിന് ഒരു പൈസ എന്ന നിരക്കിലാണ് വോയ്‌സ് കോളിന് ചാര്‍ജ് ഈടാക്കുക.500 എംബി ഡേറ്റയാണ് 95 രൂപയുടെ റീച്ചാര്‍ജില്‍ ലഭ്യമാക്കുക. 95 രൂപയുടെ ഫുള്‍ ടോക്ക് ടൈമാണ് ഓഫറിന്റെ മറ്റൊരു പ്രത്യേകത. സെക്കന്‍ഡിന് ഒരു പൈസ എന്ന നിരക്കിലാണ് ഇത് ഈടാക്കുക.  മറ്റു രണ്ടു പ്ലാനുകളെ പോലെ തന്നെ ത്രീജി, ഫോര്‍ ജി സേവനം ഈ പ്ലാന്‍ തെരഞ്ഞെടുക്കുന്നവര്‍ക്ക് ലഭിക്കും.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'അന്വേഷണവുമായി സഹകരിക്കരുത്'; ബംഗാള്‍ രാജ്ഭവന്‍ ജീവനക്കാരോട് ഗവര്‍ണര്‍

കൊയിലാണ്ടി പുറംകടലില്‍ ഇറാനിയന്‍ ബോട്ട് പിടിച്ചെടുത്ത് കോസ്റ്റ് ഗാര്‍ഡ്

ഓള്‍റൗണ്ടര്‍ മികവുമായി ജഡേജ; പഞ്ചാബിനെ പിടിച്ചുകെട്ടി, ചെന്നൈക്ക് അനായാസ ജയം

പുൽക്കാടിന് തീപിടിച്ചു; അണച്ചപ്പോൾ കണ്ടത് കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം

രാജകീയം, അതിസുന്ദരിയായി ചക്കി: താരപുത്രിയുടെ ആറ് വെഡ്ഡിങ് ലുക്കുകൾ