ധനകാര്യം

ഒന്ന് തൊട്ടാല്‍ മതി, ഷോപ്പിംഗ്  നടത്താം; ഇന്‍സ്റ്റഗ്രാമിന്റെ പുതിയ പതിപ്പ് പുറത്ത്

സമകാലിക മലയാളം ഡെസ്ക്

ന്‍സ്റ്റഗ്രാം തുറന്ന് വരുമ്പോള്‍ കാണുന്ന സാധനങ്ങളില്‍ ഒന്ന് ടാപ്പ് ചെയ്യേണ്ട താമസമേയുള്ളൂ, ഇഷ്ടവസ്തു കാര്‍ട്ടിലെത്തും.  ഷോപ്പിംഗ് സാധ്യമാക്കുന്ന പതിപ്പാണ് ഇന്‍സ്റ്റഗ്രാം പുതിയതായി അവതരിപ്പിച്ചത്. എക്‌സ്‌പ്ലോര്‍ വിഭാഗത്തിലാണ് ഇന്‍സ്റ്റഗ്രാം വഴി ഷോപ്പിംഗ് നടത്താനുള്ള സൗകര്യം ലഭ്യമാക്കിയിരിക്കുന്നത്. ജൂണ്‍ മാസം മുതല്‍ 46 രാജ്യങ്ങളില്‍ ഷോപ്പിംഗ് സ്റ്റോറീസ് പരീക്ഷണാടിസ്ഥാനത്തില്‍ നല്‍കി വന്നിരുന്നു.

ഇന്‍സ്റ്റഗ്രാം ഉപയോക്താക്കളില്‍ 90 ശതമാനം പേരും ഇത്തരം ഷോപ്പിംഗ് സ്റ്റോറീസില്‍ തത്പരരാണെന്ന് കമ്പനിയുടെ പഠനത്തില്‍ കണ്ടെത്തിയിരുന്നു. ഇതോടെയാണ് ഇനി മുതല്‍ ഇന്‍സ്റ്റയില്‍ പരസ്യം ചെയ്യുന്ന സാധനങ്ങള്‍ ഇന്‍സ്റ്റയില്‍ നിന്ന് തന്നെ വാങ്ങുന്നതിനുള്ള സൗകര്യം കമ്പനി പുറത്തിറക്കിയത്. എക്‌സ്‌പ്ലോര്‍ ചാനലിലാണ് ഈ സൗകര്യം ലഭ്യമാക്കിയിട്ടുള്ളത്. ഉപയോക്താക്കള്‍ ഫോളോ ചെയ്യുന്ന ബ്രാന്‍ഡുകളുടെ പരസ്യങ്ങള്‍ ഫീഡില്‍ വരും. ഒന്ന് വിരലോടിക്കുന്നതിലൂടെ സാധനം ഓണ്‍ലൈനായി വാങ്ങാനുള്ള സൗകര്യമാണ് ഇതോടെ ഒരുങ്ങുന്നത്. 

സ്വന്തമായി ഷോപ്പിംഗ് ആപ്ലിക്കേഷന്‍ തുടങ്ങുന്നതിന് മുന്നോടിയായാണ് ഇന്‍സ്റ്റഗ്രാം ഉപയോഗിച്ച് ഷോപ്പിംഗ് എന്ന ആശയം ഫേസ്ബുക്ക് നടപ്പിലാക്കുന്നതെന്നും റിപ്പോര്‍ട്ടുകളുണ്ട്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ജസ്റ്റിന്‍ ട്രൂഡോ പങ്കെടുത്ത ചടങ്ങിലെ ഖലിസ്ഥാൻ അനുകൂല മുദ്രാവാക്യം;കാനഡയെ പ്രതിഷേധമറിയിച്ച് ഇന്ത്യ

ജയിലില്‍ നിന്നിറങ്ങി, ഒറ്റരാത്രിയില്‍ എട്ട് സ്മാര്‍ട്ട് ഫോണുകള്‍ കവര്‍ന്നു, പ്രതി പിടിയില്‍

ചൂടിനെ പ്രതിരോധിക്കാം,ശ്രദ്ധിക്കാം ഈ കാര്യങ്ങള്‍

ഡല്‍ഹിയെ പിടിച്ചുകെട്ടി; കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് 154 റണ്‍സ് വിജയലക്ഷ്യം

തിരക്കിനിടയില്‍ ഒരാള്‍ നുള്ളി, അയാളെ തള്ളി നിലത്തിട്ടു; പിടിച്ചു മാറ്റിയത് അക്ഷയ് കുമാര്‍, ദുരനുഭവം തുറന്ന് പറഞ്ഞ് ലാറ ദത്ത