ധനകാര്യം

പുതിയ ഉപഭോക്താക്കള്‍ക്ക് സുവര്‍ണാവസരം; 126 ജിബി ഡേറ്റാ ഓഫറുമായി എയര്‍ടെല്‍

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: കടുത്ത മത്സരം നിലനില്‍ക്കുന്ന ടെലികോം രംഗത്ത് പുതിയ ഉപഭോക്താക്കളെ ആകര്‍ഷിക്കാന്‍ പുതിയ പ്ലാനുമായി പ്രമുഖ ടെലികോം കമ്പനി എയര്‍ടെല്‍. ആദ്യമായി റീചാര്‍ജ് ചെയ്യുന്ന പ്രീപെയ്ഡ് ഉപഭോക്താക്കളെ ലക്ഷ്യമിട്ടാണ് പുതിയ പ്ലാന്‍ കമ്പനി അവതരിപ്പിച്ചത്.

178 മുതല്‍ 559 രൂപ വരെയുളള വിവിധ റീച്ചാര്‍ജ് സ്‌കീമുകള്‍ തെരഞ്ഞെടുക്കുന്നവര്‍ക്ക് 126 ജിബി വരെ പരമാവധി ഡേറ്റാ ലഭിക്കുന്ന പ്ലാനാണ് കമ്പനി പ്രഖ്യാപിച്ചത്. 178 രൂപയുടെ പ്ലാന്‍ തെരഞ്ഞെടുക്കുന്നവര്‍ക്ക് ഒരു ജിബി ത്രീജി അല്ലെങ്കില്‍ ഫോര്‍ ജി ഡേറ്റയാണ് ലഭിക്കുക. 28 ദിവസം വരെയാണ് കാലാവധി.

കൂടുതല്‍ ഡേറ്റ വേണമെന്ന് ആഗ്രഹിക്കുന്ന പുതിയ ഉപഭോക്താക്കള്‍ക്ക് 229,344,495,559 രൂപ പ്ലാനുകള്‍ തെരഞ്ഞെടുക്കാം. യഥാക്രമം 84 ഉം 90 ദിവസവും കാലാവധിയുളളതാണ് 495, 559 രൂപ പ്ലാനുകള്‍. പരിധിയില്ലാത്ത വോയ്‌സ്‌കോളുകള്‍ക്കും, സൗജന്യ എസ്എംഎസുകള്‍ക്കും പുറമേ 1.4 ജിബി ഡേറ്റയാണ് പ്രതിദിനം ലഭിക്കുക. അതായത് 559 രൂപ പ്ലാന്‍ തെരഞ്ഞെടുക്കുന്നവര്‍ക്ക് 126 ജിബി ഡേറ്റ ലഭിക്കുമെന്ന് സാരം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പനാമ എണ്ണക്കപ്പലിന് നേരെ ഹൂതി ആക്രമണം; ഇന്ത്യക്കാരുള്‍പ്പെടെയുളളവരെ രക്ഷപ്പെടുത്തി ഇന്ത്യന്‍ നാവികസേന

പത്രമിടാനെത്തിയ കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന് പരാതി; സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗം അറസ്റ്റില്‍

'ശൈലജ ഏതാ ശശികല ഏതാ എന്ന് മനസിലാവുന്നില്ല', വര്‍ഗീയ ടീച്ചറമ്മയെന്നും പരിഹസിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍

വെടിക്കെട്ട് ബാറ്റിങ്ങുമായി ഋതുരാജ്; ഹൈദരാബാദിന് 213 റണ്‍സ് വിജയലക്ഷ്യം

ഗുജറാത്ത് തീരത്ത് വന്‍ ലഹരിവേട്ട, 600 കോടിയുടെ ലഹരി മരുന്നുമായി പാക്‌ബോട്ട്, 14 പേര്‍ അറസ്റ്റില്‍