ധനകാര്യം

ആദായനികുതി റിട്ടേണ്‍ സമര്‍പ്പിക്കുന്നതിനുളള സമയപരിധി നീട്ടി

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ആദായനികുതി റിട്ടേണ്‍ ഫയല്‍ ചെയ്യുന്നതിനുളള സമയപരിധി ആദായനികുതി വകുപ്പ് നീട്ടി. ഒക്ടോബര്‍ 15 വരെയാണ് നീട്ടിയത്. 2017-18 സാമ്പത്തിക വര്‍ഷത്തെ ഓഡിറ്റ് റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിനും ഈ ഇളവ് ലഭിക്കും.

സെപ്റ്റംബര്‍ 30 വരെയായിരുന്ന സമയപരിധിയാണ് 15 ദിവസം കൂടി നീട്ടിയത്. വിവിധ സംഘടനാ പ്രതിനിധികളുടെ അഭ്യര്‍ത്ഥന മാനിച്ചാണ് നടപടി. ആദായനികുതി റിട്ടേണ്‍ ഫയല്‍ ചെയ്യുന്നവരുടെ അക്കൗണ്ടുകള്‍ ഓഡിറ്റ് ചെയ്യുന്ന നടപടി പൂര്‍ത്തിയായിട്ടില്ല എന്ന കാരണം ചൂണ്ടിക്കാട്ടിയാണ് വിവിധ തലത്തിലുളള പ്രതിനിധികള്‍ ആദായനികുതി വകുപ്പിനെ സമീപിച്ചത്. എന്നാല്‍ റിട്ടേണ്‍ ഫയല്‍ ചെയ്യുന്നതില്‍ വീഴ്ച വരുത്തിയവര്‍ക്ക് പിഴ തുക അടയ്ക്കുന്നതിന് ഇത് ബാധകമല്ല. 

ശമ്പളക്കാര്‍, രണ്ടു കോടിയില്‍ താഴെ വരുമാനമുളള ബിസിനസ്സുകള്‍ നടത്തുന്നവര്‍ ഉള്‍പ്പെടെ പ്രത്യേക വിഭാഗത്തിന് നികുതി അടയ്ക്കാനുളള സമയപരിധി കഴിഞ്ഞ മാസം 31 ആയിരുന്നു. നികുതി റിട്ടേണ്‍ ഫയല്‍ ചെയ്ത ഇത്തരക്കാരുടെ എണ്ണത്തില്‍ 71 ശതമാനത്തിന്റെ വര്‍ധന രേഖപ്പെടുത്തിയതായി ആദായനികുതി കണക്കുകള്‍ വ്യക്തമാക്കുന്നു. 5.42 കോടി നികുതിദായകരാണ് ഇക്കാലയളവില്‍ റിട്ടേണ്‍ ഫയല്‍ ചെയ്തത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'അവര്‍ക്ക് ദക്ഷിണേന്ത്യയെ പ്രത്യേക രാജ്യമാക്കണം'- ഇന്ത്യ സഖ്യത്തിനെതിരെ മോദി

ഓപ്പണറായി അതിവേഗം! രാഹുലിന് റെക്കോര്‍ഡ്, എലൈറ്റ് പട്ടികയില്‍

'കള്ളക്കടൽ'- ഉയർന്ന തിരമാല, കടലാക്രമണ സാധ്യത

കരുത്തായത് രാഹുലും ദീപക്കും; രാജസ്ഥാന് മുന്നില്‍ 198 റണ്‍സ് ലക്ഷ്യം വച്ച് ലഖ്‌നൗ

വമ്പന്‍ താരനിര; തിയറ്റർ വിറപ്പിക്കാൻ 'കൽക്കി 2898 എഡി' എത്തുന്നു, പ്രഭാസ് ചിത്രത്തിന്റെ റിലീസ് തിയതി പ്രഖ്യാപിച്ചു