ധനകാര്യം

ബ്ലൂവെയിൽ പോലെ ടിക് ടോക്കും നിരോധിക്കണം; കേന്ദ്രസർക്കാരിനോട് ഹൈക്കോടതി  

സമകാലിക മലയാളം ഡെസ്ക്

ചെന്നൈ: ചൈനീസ് ആപ്ലിക്കേഷനായ ടിക് ടോക്ക് നിരോധിക്കണമെന്ന് കേന്ദ്രസര്‍ക്കാരിന് മദ്രാസ് ഹൈക്കോടതിയുടെ നിര്‍ദ്ദേശം. ഈ ആപ്പ് ഉപയോഗിച്ച് നിര്‍മ്മിക്കുന്ന വിഡിയോകള്‍ പോസ്റ്റ് ചെയ്യരുതെന്ന് മാധ്യമങ്ങളോടും ഉത്തരവില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ജസ്റ്റിസ് എന്‍ കൃപാകരൻ, എസ് എസ് സുന്ദര്‍ എന്നിവരടങ്ങിയ ബഞ്ചാണ് വിഷയത്തില്‍ ഇടപെട്ടത്. വരുന്ന 16-ാം തിയതിക്കകം തീരുമാനം അറിയിക്കാനാണ് കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുള്ളത്.

മധുര സ്വദേശിയായ സാമൂഹികപ്രവർത്തകൻ അഡ്വ. മുത്തുകുമാർ നൽകിയ പൊതുതാത്പര്യ ഹർജി പരിഗണിച്ചാണ് കോടതിയുടെ നിർദ്ദേശം.  സൈബർ കുറ്റകൃത്യങ്ങൾ വർധിക്കുന്നതിന്  കാരണമാകുന്നുണ്ടെന്നും അതുകൊണ്ട് ആപ്പിന് വിലക്കേർപ്പെടുത്തണമെന്നുമാണ് ഹർജിയിലെ ആവശ്യം.  ടിക്‌ടോക് ആപ്ലിക്കേഷൻ അമിതമായി ഉപയോ​ഗിക്കുന്നതുവഴി സമൂഹത്തിലുണ്ടാകുന്ന പ്രശ്നങ്ങളാണ് ഹർജിയിൽ ചൂണ്ടിക്കാണിച്ചിരിക്കുന്നത്.

പ്രായപൂർത്തിയാകാത്തവരാണ് ടിക്ക് ടോക്ക് ആപ്ലിക്കേഷൻ മുഖ്യമായും ഉപയോഗിക്കുന്നതെന്നും ഈ വീഡിയോകൾ പലപ്പോഴും ദുരുപയോഗം ചെയ്യപ്പെടുന്നുണ്ടെന്നും ഹർജിയിൽ പറയുന്നു. അമേരിക്കയും ഇൻഡൊനീഷ്യയും സ്വകാര്യത മുൻനിർത്തി ടിക്‌ടോക്കിന് നിരോധനമേർപ്പെടുത്തിയത് ചൂണ്ടിക്കാട്ടി ഇന്ത്യയും അത് മാതൃകയാക്കണമെന്ന് ഹർജിക്കാരൻ ആവശ്യപ്പെട്ടു. 

ബ്ലൂവെയിൽ ആപ്ലിക്കേഷന് നിരോധനം കൊണ്ടുവന്നതുപോലെ ടിക് ടോക്കിനും നിരോധനം കൊണ്ടുവരുന്നകാര്യം സർക്കാർ പരിഗണിക്കണമെന്ന് കോടതി ആവശ്യപ്പെട്ടു. എല്ലാ വിഷയങ്ങളിലും കോടതിയിടപെട്ട് വിലക്കേർപ്പെടുത്തുമെന്ന് കരുതരുതെന്നും സാമൂഹിക താത്പര്യം മുൻനിർത്തി ഈ വിഷയത്തിൽ സർക്കാർ ഇടപെടണമെന്നും കോടതി പറഞ്ഞു. ഹർജി ഈ മാസം 16-ന് വീണ്ടും പരിഗണിക്കും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സംസ്ഥാനത്ത് അതിതീവ്രമഴയ്ക്ക് സാധ്യത; നാളെയും മറ്റന്നാളും മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട്

ഇത് ചരിത്രം; ആദ്യമായി സ്വിം സ്യൂട്ട് ഫാഷൻ ഷോ നടത്തി സൗദി അറേബ്യ

'ഹീരമണ്ഡി കണ്ട് ഞാൻ‌ മനീഷ കൊയ്‌രാളയോട് മാപ്പ് പറഞ്ഞു': വെളിപ്പെടുത്തി സൊനാക്ഷി

പ്രത്യേക വ്യാപാരത്തില്‍ ഓഹരി വിപണിയില്‍ നേട്ടം, സെന്‍സെക്‌സ് 74,000ന് മുകളില്‍; മുന്നേറി സീ എന്റര്‍ടെയിന്‍മെന്റ്

'45,530 സീറ്റുകള്‍ മലബാറിന്റെ അവകാശം'; വിദ്യാഭ്യാസമന്ത്രിയുടെ യോഗത്തില്‍ പ്രതിഷേധവുമായി എംഎസ്എഫ്