ധനകാര്യം

ആദായ നികുതി റിട്ടേണ്‍ ഫോമുകള്‍ പരിഷ്‌കരിച്ചു ;സഹജ് ഫോമുകളില്‍ മാറ്റമില്ല,  ഫയല്‍ ചെയ്യേണ്ട അവസാന തിയതി ജൂലൈ 31

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ആദായ നികുതി റിട്ടേണുകള്‍ക്കുള്ള വ്യവസ്ഥകള്‍ കേന്ദ്രസര്‍ക്കാര്‍ പരിഷ്‌കരിച്ചു. ശമ്പളം വാങ്ങുന്ന ഉദ്യോഗസ്ഥര്‍ക്കായുള്ള സഹജ് ഫോമുകളില്‍ മാറ്റമില്ല. എന്നാല്‍ കാര്‍ഷിക വരുമാനം, കമ്പനികളുടെ ഡയറക്ടര്‍മാര്‍, സ്വന്തമായി വസ്തുവോ വിദേശത്ത് ബാങ്ക് അക്കൗണ്ടോ ഉള്ളവര്‍, ലിസ്റ്റ് ചെയ്യപ്പെടാത്ത കമ്പനികളില്‍ ഓഹരിയുള്ളവര്‍ക്ക് എന്നിങ്ങനെ നികുതിയില്‍ ഇളവ് അവകാശപ്പെടുന്നവര്‍ക്ക് ഇവ തെളിയിക്കുന്ന കൂടുതല്‍ രേഖകള്‍ ഇനി മുതല്‍ സമര്‍പ്പിക്കേണ്ടി വരും. 
 
ബിസിനസില്‍ നിന്നും തൊഴിലില്‍ നിന്നും ലാഭവും നേട്ടങ്ങളും ഉള്ള വ്യക്തികളും കമ്പനികളും ടേണോവര്‍ സംബന്ധിച്ച രസീറ്റുകളും ജിഎസ്ടി രേഖകളും റിട്ടേണ്‍സിനൊപ്പം സമര്‍പ്പിക്കേണ്ടി വരും.

ആദായ നികുതി റിട്ടേണുകള്‍ ഫയല്‍ ചെയ്യുന്നതിനുള്ള അവസാന തിയതി ജൂലൈ 31 ആണ്. അക്കൗണ്ടുകള്‍ ഓഡിറ്റിന് വിധേയമാക്കേണ്ടവര്‍ക്കുള്ള തിയതി പിന്നീട് അറിയിക്കുമെന്നും ആദായ നികുതി വകുപ്പ് അറിയിച്ചു.

പ്രധാനമായും ഏഴ് തരം ആദായ നികുതി  റിട്ടേണ്‍ ഫോമുകളാണ് ഉള്ളത്‌
 

ഐടിആര്‍-1: 50 ലക്ഷം രൂപ വരെ വരുമാനമുള്ളവര്‍ (ശമ്പളം, വസ്തുവില്‍ നിന്നുള്ള ആദായം, പലിശ, കാര്‍ഷിക വരുമാനം)

ഐടിആര്‍-2: ബിസിനസില്‍ നിന്നും തൊഴിലില്‍ നിന്നും ലാഭവും നേട്ടങ്ങളും ഒന്നും ഇല്ലാത്ത വ്യക്തികള്‍

ഐടിആര്‍-3: ബിസിനസില്‍ നിന്നും തൊഴിലില്‍ നിന്നും ലാഭവും നേട്ടങ്ങളും ഉള്ള വ്യക്തികള്‍

ഐടിആര്‍-4: 50 ലക്ഷം രൂപ വരെ വാര്‍ഷിക വരുമാനമുള്ളതിനൊപ്പം ബിസിനസില്‍ നിന്നും തൊഴിലില്‍ നിന്നും വരുമാനമുള്ളവര്‍

ഐടിആര്‍-5 : ലിമിറ്റഡ്  ലയബിലിറ്റി കമ്പനികള്‍, വ്യക്തികള്‍ ചേര്‍ന്ന് രൂപീകരിക്കുന്ന അസോസിയേഷനുകള്‍ എന്നിവയാണ് ഈ ഫോം സമര്‍പ്പിക്കേണ്ടത്.

ഐടിആര്‍-6: കമ്പനികള്‍

 ഐടിആര്‍-7: ട്രസ്റ്റുകള്‍, ജീവകാരുണ്യ സംഘടനകള്‍, മത സംഘടനകള്‍ എന്നിവയില്‍ നിന്നും വരുമാനമുള്ളവര്‍, വാര്‍ത്താ ഏജന്‍സികള്‍, സയന്റിഫിക് റിസര്‍ച്ച് അസോസിയേഷനുകള്‍, ആശുപത്രികള്‍,  വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, സര്‍വകലാശാലകള്‍ തുടങ്ങിയവയാണ് ഈ ഫോം നല്‍കേണ്ടത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്വതന്ത്ര എംഎല്‍എമാര്‍ പിന്തുണ പിന്‍വലിച്ചു; ഹരിയാനയിൽ ബിജെപി സർക്കാർ തുലാസിൽ

കോൺ​ഗ്രസിന് എതിരായ ബിജെപി വീഡിയോ നീക്കണം; എക്സിനോട് തെരഞ്ഞെടുപ്പ് കമ്മീഷൻ

എൻസിഇആർടി പാഠ പുസ്തകം വ്യാജമായി അച്ചടിച്ചു; കൊച്ചിയിൽ 2 സ്വകാര്യ സ്ഥാപനങ്ങൾക്കെതിരെ കേസ്

'ബാക്കി അണ്ണൻ നോക്കിക്കോളാം'; 'ആവേശം' ഒടിടിയിലേക്ക്, മെയ് ഒൻപതു മുതൽ ആമസോൺ പ്രൈമിൽ

മക്ഗുര്‍ക് തുടങ്ങി സ്റ്റബ്‌സ് പൂര്‍ത്തിയാക്കി; രാജസ്ഥാന് 222 റണ്‍സ് ലക്ഷ്യം നല്‍കി ഡല്‍ഹി