ധനകാര്യം

ഇടപാടുകാര്‍ക്ക് ആശ്വാസം; എസ്ബിഐ ഭവനവായ്പകളുടെ പലിശനിരക്ക് കുറച്ചു

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി:  അടിസ്ഥാന പലിശനിരക്കില്‍ കുറവുവരുത്തിയ റിസര്‍വ് ബാങ്കിന്റെ ചുവടുപിടിച്ച് രാജ്യത്തെ ഏറ്റവും വലിയ ബാങ്കായ എസ്ബിഐ ഭവനവായ്പകളുടെ പലിശനിരക്കില്‍ കുറവുവരുത്തി. പത്ത് ബേസിക് പോയന്റിന്റെ കുറവാണ് വരുത്തിയത്. 30 ലക്ഷം രൂപ വരെയുളള ഭവനവായ്പകള്‍ക്കാണ് ഇതിന്റെ പ്രയോജനം ലഭിക്കുക.

30 ലക്ഷം രൂപ വരെയുളള ഭവനവായ്പകള്‍ക്ക് 8.60 മുതല്‍ 8.90 ശതമാനം വരെയാണ് പുതുക്കിയ വാര്‍ഷിക പലിശനിരക്ക്. നേരത്തെ ഇത് 8.70  മുതല്‍ ഒന്‍പതുശതമാനം വരെയായിരുന്നു. കഴിഞ്ഞദിവസം റിസര്‍വ് ബാങ്ക് അടിസ്ഥാന പലിശനിരക്കില്‍ കുറവുവരുത്തിയിരുന്നു. പണപ്പെരുപ്പം നിയന്ത്രണവിധേയമായ പശ്ചാത്തലത്തിലാണ് റിസര്‍വ് ബാങ്ക് അടിസ്ഥാന പലിശനിരക്കില്‍ കാല്‍ശതമാനത്തിന്റെ കുറവുവരുത്താന്‍ തയ്യാറായത്. വിപണിക്ക് ഉണര്‍വ് പകരുക എന്ന ലക്ഷ്യത്തോടെയായിരുന്നു റിസര്‍വ് ബാങ്കിന്റെ ഇടപെടല്‍. ഇതിന് പിന്നാലെയാണ് എസ്ബിഐയുടെ ഭവനവായ്പകളുടെ പലിശനിരക്കില്‍ കുറവുവരുത്തിയത്.

അടിസ്ഥാന പലിശനിരക്കിലും എസ്ബിഐ കുറവുവരുത്തിയിട്ടുണ്ട്. അഞ്ച് ബേസിക് പോയന്റിന്റെ കുറവാണ് വരുത്തിയത്. ഇതോടെ വാര്‍ഷിക എംസിഎല്‍ആര്‍ 8.50 ശതമാനമായി. ഏപ്രില്‍ 10 മുതല്‍ ഇത് പ്രാബല്യത്തില്‍ വരുമെന്ന് എസ്ബിഐയുടെ പ്രസ്താവനയില്‍ പറയുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പനാമ എണ്ണക്കപ്പലിന് നേരെ ഹൂതി ആക്രമണം; ഇന്ത്യക്കാരുള്‍പ്പെടെയുളളവരെ രക്ഷപ്പെടുത്തി ഇന്ത്യന്‍ നാവികസേന

പത്രമിടാനെത്തിയ കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന് പരാതി; സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗം അറസ്റ്റില്‍

'ശൈലജ ഏതാ ശശികല ഏതാ എന്ന് മനസിലാവുന്നില്ല', വര്‍ഗീയ ടീച്ചറമ്മയെന്നും പരിഹസിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍

വെടിക്കെട്ട് ബാറ്റിങ്ങുമായി ഋതുരാജ്; ഹൈദരാബാദിന് 213 റണ്‍സ് വിജയലക്ഷ്യം

ഗുജറാത്ത് തീരത്ത് വന്‍ ലഹരിവേട്ട, 600 കോടിയുടെ ലഹരി മരുന്നുമായി പാക്‌ബോട്ട്, 14 പേര്‍ അറസ്റ്റില്‍