ധനകാര്യം

നാട്ടുകാരെ ബ്ലോക്കില്‍ പെടുത്താതിരിക്കാന്‍ 'സ്ലോഡൗണ്‍സ്‌'; ട്രാഫിക് അപ്‌ഡേറ്റ് കാര്യക്ഷമമാക്കാന്‍ ഗൂഗിളിന്റെ പുതിയ സേവനം

സമകാലിക മലയാളം ഡെസ്ക്

ണിക്കൂറുകളോളം ട്രാഫിക് ബ്ലോക്കില്‍ കുടുങ്ങിക്കിടക്കുന്ന അവസ്ഥ ഒഴിവാക്കാന്‍ വീടിന് പുറത്തിറങ്ങും മുമ്പുതന്നെ റോഡിലെ സ്ഥിതി ഗൂഗിള്‍ മാപ്പ് പ്രവചിച്ചുതരുന്നുണ്ട്. റോഡിലിറങ്ങിയാല്‍ എവിടെയൊക്കെയാണ് കുരുക്കെന്നും തിരക്കില്ലാത്ത വഴിയേതെന്നുമൊക്കെ മാപ്പില്‍ വ്യക്തമാണ്. എന്നാല്‍ ഗതാഗതക്കുരുക്കിനെക്കുറിച്ച് കൂടുതല്‍ വേഗത്തില്‍ അറിയാനുള്ള പുതിയ സംവിധാനം ഉള്‍പ്പെടുത്തുകയാണ് ഗൂഗിള്‍. 

'സ്ലോഡൗണ്‍സ്' എന്ന പുതിയ ഓപഷനാണ് ഇതിനെ സഹായിക്കുന്നത്. പോകുവന്ന വഴിയില്‍ ബ്ലോക്കുണ്ടെങ്കില്‍ ഉപഭോക്താക്കള്‍ക്ക് സ്ലോഡൗണ്‍ റിപ്പോര്‍ട്ട് ചെയ്യാവുന്ന രീതിയിലാണ് ഈ പുതിയ ഫീച്ചര്‍ പ്രവര്‍ത്തിക്കുക. ഉപഭോക്താവിന്റെ സ്ഥലത്തിനനുസരിച്ച് കണ്‍ജെഷന്‍ അഥവാ സ്ലോഡൗണ്‍ എന്ന് ഈ ഫീച്ചറിനെ അടയാളപ്പെടുത്താം.  

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പനാമ എണ്ണക്കപ്പലിന് നേരെ ഹൂതി ആക്രമണം; ഇന്ത്യക്കാരുള്‍പ്പെടെയുളളവരെ രക്ഷപ്പെടുത്തി ഇന്ത്യന്‍ നാവികസേന

പത്രമിടാനെത്തിയ കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന് പരാതി; സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗം അറസ്റ്റില്‍

'ശൈലജ ഏതാ ശശികല ഏതാ എന്ന് മനസിലാവുന്നില്ല', വര്‍ഗീയ ടീച്ചറമ്മയെന്നും പരിഹസിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍

വെടിക്കെട്ട് ബാറ്റിങ്ങുമായി ഋതുരാജ്; ഹൈദരാബാദിന് 213 റണ്‍സ് വിജയലക്ഷ്യം

ഗുജറാത്ത് തീരത്ത് വന്‍ ലഹരിവേട്ട, 600 കോടിയുടെ ലഹരി മരുന്നുമായി പാക്‌ബോട്ട്, 14 പേര്‍ അറസ്റ്റില്‍