ധനകാര്യം

ട്രെയിനിലും ഇനി 'എയര്‍ ഹോസ്റ്റസ്'; വീട്ടില്‍ നിന്ന് സ്‌റ്റേഷനിലെത്തിക്കാന്‍ വാഹനവും അറ്റന്‍ഡറും, പരിഷ്‌കാരം 

സമകാലിക മലയാളം ഡെസ്ക്

പാലക്കാട്: വിമാനത്തിലെ എയര്‍ ഹോസ്റ്റസ് എന്ന പോലെ ട്രെയിനിലും കോച്ചിനകത്ത് യാത്രക്കാരെ സ്വീകരിക്കാന്‍ ജീവനക്കാരന്‍ വരുന്നു. സീറ്റ് കണ്ടെത്താനും ലഗേജ് സൂക്ഷിക്കാനും ഇവര്‍ സഹായിക്കും. സ്വകാര്യസംരംഭകരുടെ സഹകരണം തേടുന്നത്തിനൊപ്പം റെയില്‍വേ ലക്ഷ്യമിടുന്ന മാറ്റങ്ങളിലൊന്നാണിത്. 

സ്വകാര്യ സഹകരണത്തിന്റെ ഭാഗമായി ലക്‌നൗ- ന്യൂഡല്‍ഹി തേജസ് എക്‌സ്പ്രസ് ഐആര്‍സിടിസിക്കു കൈമാറാനൊരുങ്ങുകയാണ്. 25 റൂട്ടുകളിലായി 100 ട്രെയിന്‍ ഇത്തരത്തില്‍ ഓടിക്കാനാണു പദ്ധതി. ഇത്തരം ട്രെയിനുകള്‍ക്ക് പ്രത്യേക കോച്ചുകള്‍ നിര്‍മിക്കും. ഇതിന് പുറമേയാണ് എയര്‍ ഹോസ്റ്റസ് എന്ന പോലെ ട്രെയിനിലും കോച്ചിനകത്ത് യാത്രക്കാരെ സ്വീകരിക്കാന്‍ ജീവനക്കാരനെ നിയോഗിച്ച് പുതിയ പരിഷ്‌കാരം നടപ്പിലാക്കാന്‍ റെയില്‍വേ ഒരുങ്ങുന്നത്. സീറ്റ് കണ്ടെത്താനും ലഗേജ് സൂക്ഷിക്കാനും ഈ ജീവനക്കാരന്‍ സഹായിക്കും. വീട്ടില്‍നിന്നു റെയില്‍വേ സ്‌റ്റേഷനിലെത്തിക്കാന്‍ വാഹനവും അറ്റന്‍ഡറുമാണ് മറ്റൊരു പരിഷ്‌കാരം. കോച്ചിന്റെ വാതില്‍ വരെ അറ്റന്‍ഡര്‍ യാത്രക്കാരനെ അനുഗമിക്കും.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നരേന്ദ്രമോദി വീണ്ടും അയോധ്യയില്‍; യോഗി ആദിത്യനാഥിനൊപ്പം റോഡ് ഷോ

'ആദ്യ യാത്രയിൽ നവകേരള ബസ്സിന്റെ ഡോർ തകർന്നു': വാർത്ത അടിസ്ഥാനരഹിതമെന്ന് കെഎസ്ആർടിസി

വീണ്ടും നരെയ്ന്‍ ഷോ; കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ സ്‌കോര്‍

കള്ളക്കടൽ; ആലപ്പുഴയിലും തിരുവനന്തപുരത്തും കടൽക്ഷോഭം രൂക്ഷം; അതിതീവ്ര തിരമാലയ്ക്ക് സാധ്യത

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ