ധനകാര്യം

സ്വര്‍ണവില വീണ്ടും സര്‍വ്വകാല റെക്കോര്‍ഡില്‍; പവന് 400 രൂപ ഉയര്‍ന്നു, വിവാഹസീസണില്‍ കൈപൊളളും 

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: സ്വര്‍ണവില റെക്കോര്‍ഡുകള്‍ തിരുത്തി കുതിക്കുന്നു. പവന് ഇന്ന് 400 രൂപ വര്‍ധിച്ച് 27200 രൂപയായി. ഗ്രാമിന് 50 രൂപ ഉയര്‍ന്ന് 3400 രൂപയായി സ്വര്‍ണവില.

ഡോളറിനെതിരെ രൂപയുടെ മൂല്യം ഇടിഞ്ഞതാണ് സ്വര്‍ണവില കൂടാനുള്ള കാരണം. വിവാഹസീസണും ഉത്സവസീസണും അടുത്ത സാഹചര്യത്തില്‍ സ്വര്‍ണവില ഇനിയും കൂടുമെന്നാണ് വ്യാപാരികള്‍ പറയുന്നത്. 

ഓഗസ്റ്റ് ഒന്നിന് ഒരു പവന് 25920 രൂപയുണ്ടായിരുന്ന സ്വര്‍ണവിലയാണ് ദിവസങ്ങള്‍ക്കകം ഇത്രയും ഉയര്‍ന്നത്. 1280 രൂപയാണ് ചുരുങ്ങിയ ദിവസങ്ങള്‍ക്കുളളില്‍ വര്‍ധിച്ചത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നരേന്ദ്രമോദി വീണ്ടും അയോധ്യയില്‍; യോഗി ആദിത്യനാഥിനൊപ്പം റോഡ് ഷോ

'ആദ്യ യാത്രയിൽ നവകേരള ബസ്സിന്റെ ഡോർ തകർന്നു': വാർത്ത അടിസ്ഥാനരഹിതമെന്ന് കെഎസ്ആർടിസി

വീണ്ടും നരെയ്ന്‍ ഷോ; കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ സ്‌കോര്‍

കള്ളക്കടൽ; ആലപ്പുഴയിലും തിരുവനന്തപുരത്തും കടൽക്ഷോഭം രൂക്ഷം; അതിതീവ്ര തിരമാലയ്ക്ക് സാധ്യത

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ