ധനകാര്യം

സ്വര്‍ണവില 27,500ലേക്ക്, സര്‍വ്വകാല റെക്കോര്‍ഡ്; വിവാഹസീസണില്‍ കീശ കാലിയാകും

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: സ്വര്‍ണവില റെക്കോര്‍ഡുകള്‍ തിരുത്തി കുതിക്കുന്നു. പവന് ഇന്ന് 200 രൂപ വര്‍ധിച്ച് 27400 രൂപയായി. ഗ്രാമിന് 25 രൂപ ഉയര്‍ന്ന് 3425 രൂപയായി സ്വര്‍ണവില.

ഡോളറിനെതിരെ രൂപയുടെ മൂല്യം ഇടിഞ്ഞതാണ് സ്വര്‍ണവില കൂടാനുള്ള കാരണം. വിവാഹസീസണും ഉത്സവസീസണും അടുത്ത സാഹചര്യത്തില്‍ സ്വര്‍ണവില ഇനിയും കൂടുമെന്നാണ് വ്യാപാരികള്‍ പറയുന്നത്. 

ഓഗസ്റ്റ് ഒന്നിന് ഒരു പവന് 25920 രൂപയുണ്ടായിരുന്ന സ്വര്‍ണവിലയാണ് ദിവസങ്ങള്‍ക്കകം ഇത്രയും ഉയര്‍ന്നത്. ഒരു പവന് 1480 രൂപയാണ് ചുരുങ്ങിയ ദിവസങ്ങള്‍ക്കുളളില്‍ വര്‍ധിച്ചത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പനാമ എണ്ണക്കപ്പലിന് നേരെ ഹൂതി ആക്രമണം; ഇന്ത്യക്കാരുള്‍പ്പെടെയുളളവരെ രക്ഷപ്പെടുത്തി ഇന്ത്യന്‍ നാവികസേന

പത്രമിടാനെത്തിയ കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന് പരാതി; സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗം അറസ്റ്റില്‍

'ശൈലജ ഏതാ ശശികല ഏതാ എന്ന് മനസിലാവുന്നില്ല', വര്‍ഗീയ ടീച്ചറമ്മയെന്നും പരിഹസിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍

വെടിക്കെട്ട് ബാറ്റിങ്ങുമായി ഋതുരാജ്; ഹൈദരാബാദിന് 213 റണ്‍സ് വിജയലക്ഷ്യം

ഗുജറാത്ത് തീരത്ത് വന്‍ ലഹരിവേട്ട, 600 കോടിയുടെ ലഹരി മരുന്നുമായി പാക്‌ബോട്ട്, 14 പേര്‍ അറസ്റ്റില്‍