ധനകാര്യം

പണം പിന്‍വലിക്കാത്തതിനും എടിഎം ചാര്‍ജ് ഈടാക്കിയിട്ടുണ്ടോ?; ഇനി ഈ ഇടപാടുകളെല്ലാം സൗജന്യം

സമകാലിക മലയാളം ഡെസ്ക്

മുംബൈ: എടിഎമ്മുകളിലെ പണരഹിത ഇടപാടുകളെ സൗജന്യമായി കാണണമെന്ന് ബാങ്കുകളോട് റിസര്‍വ് ബാങ്ക്. ബാലന്‍സ് പരിശോധന, ചെക്ക് ബുക്ക് അപേക്ഷ തുടങ്ങി പണരഹിത ഇടപാടുകളെ സര്‍വീസ് ചാര്‍ജില്‍ നിന്ന് ഒഴിവാക്കണമെന്ന് റിസര്‍വ് ബാങ്ക് നിര്‍ദേശിച്ചു.

നിലവില്‍ പ്രതിമാസം നിശ്ചിത എണ്ണം ഇടപാടുകള്‍ സൗജന്യമാണ്. പല ബാങ്കുകളിലും ഇതിന്റെ എണ്ണം വ്യത്യസ്തമാണ്. എന്നാല്‍ സാങ്കേതിക തടസ്സങ്ങള്‍ കാരണം പൂര്‍ത്തിയാക്കാന്‍ കഴിയാത്ത ഇടപാടുകളെയും നിര്‍ദിഷ്ട ഇടപാടുകളായി കണക്കാക്കി സര്‍വീസ് ചാര്‍ജ് ഈടാക്കുന്നത് ശ്രദ്ധയില്‍പ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് റിസര്‍വ് ബാങ്കിന്റെ നടപടി. 

വാണിജ്യബാങ്കുകള്‍ അടക്കം എല്ലാ ബാങ്കുകള്‍ക്കുമായി റിസര്‍വ് ബാങ്ക് പുറപ്പെടുവിച്ച സര്‍ക്കുലറിലാണ് ഇക്കാര്യങ്ങള്‍ ഉള്‍പ്പെടുന്നത്. കറന്‍സിനോട്ടുകളുടെ അഭാവം, പിന്‍ നമ്പര്‍ തെറ്റായി രേഖപ്പെടുത്തല്‍ തുടങ്ങി ഇടപാടുകള്‍ പൂര്‍ത്തിയാക്കാന്‍ കഴിയാതെ വരുന്ന നിരവധി സന്ദര്‍ഭങ്ങള്‍ പതിവാണ്. ഇവയ്ക്ക് സര്‍വീസ് ചാര്‍ജ് ഈടാക്കരുതെന്നാണ് റിസര്‍വ് ബാങ്ക് പറയുന്നത്.

രാജ്യത്തെ ഏറ്റവും വലിയ ബാങ്കായ എസ്ബിഐ സേവിങ്‌സ് ബാങ്ക് അക്കൗണ്ട് ഉടമകള്‍ക്ക് സൗജന്യമായി എട്ട് എടിഎം ഇടപാടുകളാണ് അനുവദിച്ചിട്ടുള്ളത്. അതില്‍തന്നെ എസ്ബിഐയില്‍നിന്ന് അഞ്ചും മറ്റു ബാങ്കുകളില്‍നിന്ന് മൂന്ന് ഇടപാടുകളുമാണ് സൗജന്യം.മെട്രോ നഗരങ്ങളിലല്ലാത്തവര്‍ക്ക് 10 സൗജന്യ ഇടപാടുകള്‍ നടത്താം. എസ്ബിഐയുടെ എടിഎംവഴി അഞ്ചും മറ്റു ബാങ്കുകളുടെ അഞ്ചും ഇടപാടുകളാണ് അനുവദിച്ചിരുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്വതന്ത്ര എംഎല്‍എമാര്‍ പിന്തുണ പിന്‍വലിച്ചു; ഹരിയാനയിൽ ബിജെപി സർക്കാർ തുലാസിൽ

'നിങ്ങളെ കിട്ടാൻ ഞാൻ ജീവിതത്തിൽ എന്തോ നല്ലത് ചെയ്‌തിട്ടുണ്ടാവണം'; ഭർത്താവിനോടുള്ള സ്നേഹം പങ്കുവെച്ച് അമല

വൈകീട്ട് 6 മുതൽ രാത്രി 12 വരെ വാഷിങ് മെഷീൻ ഉപയോ​ഗിക്കരുത്; നിർദ്ദേശവുമായി കെഎസ്ഇബി

'മുസ്ലീങ്ങള്‍ക്ക് സമ്പൂര്‍ണ സംവരണം വേണം'; മോദി രാഷ്ട്രീയ ആയൂധമാക്കി; തിരുത്തി ലാലു പ്രസാദ് യാദവ്

മയക്കിക്കിടത്തി കൈകാലുകള്‍ കെട്ടിയിട്ടു, ഭര്‍ത്താവിന്റെ സ്വകാര്യഭാഗം സിഗരറ്റ് കൊണ്ട് പൊള്ളിച്ചു; യുവതി അറസ്റ്റില്‍