ധനകാര്യം

സ്വര്‍ണവില 28,000ത്തില്‍, സര്‍വ്വകാല റെക്കോര്‍ഡ്; ഈ മാസം ഇതുവരെ വര്‍ധിച്ചത് രണ്ടായിരത്തിലധികം രൂപ 

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: റെക്കോര്‍ഡുകള്‍ തിരുത്തി സ്വര്‍ണവില വീണ്ടും കുതിക്കുന്നു. ഇന്ന് 200 രൂപ വര്‍ധിച്ച് പവന് 28,000 രൂപയായി. ഗ്രാമിന് 25 രൂപ ഉയര്‍ന്ന് 3500 രൂപയായി. ആഗോളതലത്തില്‍ നിലനില്‍ക്കുന്ന സാമ്പത്തിക തളര്‍ച്ചയും മറ്റുമാണ് സ്വര്‍ണത്തിന്റെ വിലയെ സ്വാധീനിക്കുന്നത്.

കഴിഞ്ഞദിവസം സ്വര്‍ണവില നേരിയ തോതില്‍ കുറഞ്ഞിരുന്നു. ഈ മാസത്തിന്റെ തുടക്കത്തില്‍ 25,680 രൂപയായിരുന്നു ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ചുരുങ്ങിയ ദിവസം കൊണ്ട് രണ്ടായിരത്തിലധികം രൂപയാണ് വര്‍ധിച്ചത്. സുരക്ഷിത നിക്ഷേപമെന്ന നിലയില്‍ സ്വര്‍ണത്തെ കൂടുതല്‍ ആശ്രയിക്കുന്നത് സ്വര്‍ണവില ഉയരാന്‍ കാരണമായിട്ടുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നരേന്ദ്രമോദി വീണ്ടും അയോധ്യയില്‍; യോഗി ആദിത്യനാഥിനൊപ്പം റോഡ് ഷോ

കള്ളക്കടല്‍ മുന്നറിയിപ്പ്; ഓറഞ്ച് അലര്‍ട്ട്, ബീച്ച് യാത്രയും കടലില്‍ ഇറങ്ങിയുള്ള വിനോദവും ഒഴിവാക്കണം

ഐസിഎസ്ഇ 10, 12 ക്ലാസുകളിലെ പരീക്ഷാഫലം ഇന്ന്

'ആദ്യ യാത്രയിൽ നവകേരള ബസ്സിന്റെ ഡോർ തകർന്നു': വാർത്ത അടിസ്ഥാനരഹിതമെന്ന് കെഎസ്ആർടിസി

വീണ്ടും നരെയ്ന്‍ ഷോ; കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ സ്‌കോര്‍