ധനകാര്യം

ഓണക്കാലത്ത് ആക്‌സിസ് ബാങ്കിന്റെ എന്‍ആര്‍ഐ ഹോംകമിങ് കാര്‍ണിവല്‍

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: ആക്‌സിസ് ബാങ്ക് ഓണക്കാലത്ത് വിദേശ ഇന്ത്യക്കാര്‍ക്കായി എന്‍ആര്‍ഐ ഹോംകമിങ് കാര്‍ണിവല്‍ സംഘടിപ്പിക്കും. വണ്‍ ആക്‌സിസ് എന്ന പേരില്‍ സംഘടിപ്പിക്കുന്ന കാര്‍ണിവല്‍ ബാങ്കിന്റെ കേരളത്തിലെ തെരഞ്ഞെടുക്കപ്പെട്ട 33 ശാഖകളില്‍ സെപ്തംബര്‍ 7 വരെ നീണ്ടു നില്‍ക്കും. 

ബാങ്കും ബാങ്കിന്റെ ഉപകമ്പനികളും നല്‍കുന്ന, മ്യൂച്വല്‍ ഫണ്ട് ഉള്‍പ്പെടെയുള്ള വിവിധ ധനകാര്യ ഉല്‍പ്പന്നങ്ങളെക്കുറിച്ചും ഫിനാന്‍ഷ്യല്‍ സൊലൂഷനുകളെക്കുറിച്ചും വിദേശ ഇന്ത്യക്കാരില്‍ അവബോധമുണ്ടാക്കുകയാണ് കാര്‍ണിവലിന്റെ ലക്ഷ്യമെന്ന് ആക്‌സിസ് ബാങ്ക് പ്രസിഡന്റും ബ്രാഞ്ച് ബാങ്കിങ് തലവനുമായ രവി നാരായണന്‍ പറഞ്ഞു. 

ഭവന വായ്പ, വസ്തു ഈടിന്മേല്‍ വായ്പ, കാര്‍ വായ്പ ഉള്‍പ്പെടെയുള്ള സേവനങ്ങള്‍ കാര്‍ണിവലില്‍ ലഭ്യമാക്കിയിട്ടുണ്ട്. ഓണാഘോഷത്തിന്റെ ഭാഗമായി വിവിധ വായ്പകളുടെ പലിശനിരക്കില്‍ ഡിസ്‌കൗണ്ടുംപ്രഖ്യാപിച്ചിട്ടണ്ട്. കണ്‍സ്യൂമര്‍ വായ്പയ്ക്ക് 10.70 ശതമാനവും മോര്‍ട്ട്‌ഗേജ് വായ്പയ്ക്ക് (30 ലക്ഷം രൂപ വരെ) 8.85 ശതമാനവും കാര്‍ വായ്പയ്ക്ക് 9.25 ശതമാനവുമാണ് പലിശനിരക്ക്.

കൊച്ചി, കോട്ടയം, കോഴിക്കോട്, തിരുവനന്തപുരം, തൃശൂര്‍, മലപ്പുറം എന്നിവിടങ്ങളിലെ ആക്‌സിസ് ബാങ്ക് ശാഖകളിലുടനീളം ഈ പരിപാടി നടക്കും.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

അമേഠിയും റായ്ബറേലിയും അടക്കം 49 മണ്ഡലങ്ങള്‍ ബൂത്തിലേക്ക്; ലോക്‌സഭാ തെരഞ്ഞെടുപ്പ് അഞ്ചാം ഘട്ടം ഇന്ന്

രാജസ്ഥാന്റെ സ്വപ്‌നം മഴയില്‍ ഒലിച്ചു; ഐപിഎല്‍ പ്ലേ ഓഫ് ചിത്രം തെളിഞ്ഞു

അതിതീവ്ര മഴ, കാറ്റ്: ഇന്ന് നാല് ജില്ലകളിൽ റെഡ് അലർട്ട്; മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുത്

രാജ്യാന്തര ലഹരിമരുന്ന് ശൃംഖലയിലെ പ്രധാനി; കോംഗോ പൗരന്‍ അറസ്റ്റില്‍

രണ്ട് യുവാക്കള്‍ ചിറയില്‍ മുങ്ങിമരിച്ചു; അപകടം കുളിക്കാനിറങ്ങിയപ്പോള്‍