ധനകാര്യം

കേന്ദ്രസര്‍ക്കാരിന് തിരിച്ചടി; രാജ്യത്തെ വളര്‍ച്ചാ നിരക്കില്‍ വന്‍ ഇടിവ്; ആറുവര്‍ഷത്തെ ഏറ്റവും താഴ്ന്ന നിലയില്‍ 

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ചാ നിരക്ക് ആറുവര്‍ഷത്തെ ഏറ്റവും താഴ്ന്ന നിലയില്‍. നടപ്പുസാമ്പത്തിക വര്‍ഷത്തിന്റെ ആദ്യപാദത്തില്‍ വളര്‍ച്ചാനിരക്ക് കേവലം അഞ്ചുശതമാനം മാത്രമാണെന്ന് സര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നു.

മാര്‍ച്ച് 2013ന് ശേഷമുളള ഏറ്റവും മോശപ്പെട്ട അവസ്ഥയിലൂടെയാണ് സാമ്പത്തികരംഗം കടന്നുപോകുന്നതെന്ന് സാമ്പത്തിക വിദഗ്ധര്‍ അഭിപ്രായപ്പെട്ടു. സാമ്പത്തിക വിദഗ്ധരുടെ കണക്കുകൂട്ടലുകളെ തെറ്റിക്കുന്ന കണക്കുകളാണ് പുറത്തുവന്നത്. ആദ്യപാദത്തില്‍ 5.7 ശതമാനം വളര്‍ച്ച രേഖപ്പെടുത്തുമെന്നാണ് റോയിട്ടേഴ്‌സ് പോള്‍ പ്രവചിച്ചിരുന്നത്. 

നിര്‍മിതോല്‍പ്പന മേഖല കേവലം 0.6 ശതമാനം വളര്‍ച്ച മാത്രമാണ് ഇക്കാലയളവില്‍ രേഖപ്പെടുത്തിയത്. കാര്‍ഷികമേഖലയുടെ വളര്‍ച്ച രണ്ടുശതമാനം മാത്രമാണ്. റിയല്‍ എസ്റ്റേറ്റ് മേഖലയും തളര്‍ച്ച നേരിടുകയാണ്. 2.7 ശതമാനമാണ് വളര്‍ച്ച. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിന്റെ അവസാനപാദത്തില്‍ രാജ്യം 5.8 ശതമാനം വളര്‍ച്ച രേഖപ്പെടുത്തിയിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'അവര്‍ക്ക് ദക്ഷിണേന്ത്യയെ പ്രത്യേക രാജ്യമാക്കണം'- ഇന്ത്യ സഖ്യത്തിനെതിരെ മോദി

ഓപ്പണറായി അതിവേഗം! രാഹുലിന് റെക്കോര്‍ഡ്, എലൈറ്റ് പട്ടികയില്‍

'കള്ളക്കടൽ'- ഉയർന്ന തിരമാല, കടലാക്രമണ സാധ്യത

കരുത്തായത് രാഹുലും ദീപക്കും; രാജസ്ഥാന് മുന്നില്‍ 198 റണ്‍സ് ലക്ഷ്യം വച്ച് ലഖ്‌നൗ

വമ്പന്‍ താരനിര; തിയറ്റർ വിറപ്പിക്കാൻ 'കൽക്കി 2898 എഡി' എത്തുന്നു, പ്രഭാസ് ചിത്രത്തിന്റെ റിലീസ് തിയതി പ്രഖ്യാപിച്ചു