ധനകാര്യം

ഷോപ്പിങ്ങിന് ഇനി ഡെബിറ്റ് കാര്‍ഡും വേണ്ട; സുരക്ഷിത സംവിധാനവുമായി എസ്ബിഐ

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ഡെബിറ്റ്കാര്‍ഡും ക്രെഡിറ്റ് കാര്‍ഡും കൊണ്ടു നടക്കാതെ തന്നെ ഇടപാടുകാരന് പണമിടപാട് സാധ്യമാക്കാന്‍ പുതിയ സംവിധാനവുമായി എസ്ബിഐ. പോയിന്റ് ഓഫ് സെയില്‍ ടെര്‍മിനലില്‍ പണമിടപാട് സാധ്യമാക്കുന്ന പുതിയ സംവിധാനമാണ് എസ്ബിഐ ഒരുക്കിയിരിക്കുന്നത്. എസ്ബിഐ കാര്‍ഡ് എന്ന പേരിലുളള മൊബൈല്‍ ആപ്പ് ഉപയോഗിച്ച് ഈ സേവനം പ്രയോജനപ്പെടുത്താവുന്നതാണെന്ന് എസ്ബിഐ പറയുന്നു.

ഡിജിറ്റല്‍ പണമിടപാട് സംവിധാനം പ്രോത്സാഹിപ്പിക്കുന്നതിന്റെ  ഭാഗമായാണ് പുതിയ പരിഷ്‌കാരം.മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച് പണമിടപാട് നടത്താനുളള സൗകര്യമാണ് ഒരുക്കിയിരിക്കുന്നത്. സ്‌കിമിങ്ങ് പോലുളള തട്ടിപ്പുകളില്‍ നിന്ന് രക്ഷപ്പെടാന്‍ ഇത് സഹായകമാണെന്ന് എസ്ബിഐ പറയുന്നു.

എസ്ബിഐ കാര്‍ഡ് എന്ന ആപ്പ് ഉപയോഗിച്ച് പണമിടപാട് നടത്തുന്ന മുറയ്ക്ക് തന്നെ അക്കൗണ്ടില്‍ നിന്ന് പണം ഡെബിറ്റ് ചെയ്യുന്ന സംവിധാനമാണ് ഒരുക്കിയിരിക്കുന്നത്. പ്ലേ സ്റ്റോറില്‍ നിന്ന് ആപ്പ് ഡൗണ്‍ലോഡ് ചെയ്ത് സേവനം പ്രയോജനപ്പെടുത്താമെന്ന് ബാങ്ക് അറിയിച്ചു.

ആപ്പ് ഡൗണ്‍ലോഡ് ചെയ്ത ശേഷം ലോഗിന്‍ ചെയത് ഉപയോഗിക്കാവുന്നതാണ്. ഒടിപി നമ്പറും  ബാങ്കില്‍ നല്‍കിയിരിക്കുന്ന മൊബൈല്‍ നമ്പറും ഉപയോഗിക്കുന്ന സ്മാര്‍ട്ട് ഫോണിന്റെ പേരും നല്‍കിയാണ് ആപ്പ് ആക്ടിവേറ്റാക്കേണ്ടത്. ഇതിന്റെ തുടര്‍ച്ചയായി സെറ്റ് ചെയ്യുന്ന എം- പിന്‍, ടച്ച് ഐഡി എന്നിവ ഉപയോഗിച്ചാണ് ഇടപാട് നടത്തേണ്ടത്. ഇതൊടൊപ്പം യൂസര്‍ ഐഡി, പാസ് വേര്‍ഡ് എന്നിവ നല്‍കി ആപ്പിന്റെ സുരക്ഷിതത്വം ഉറപ്പുവരുത്താവുന്നതുമാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പനാമ എണ്ണക്കപ്പലിന് നേരെ ഹൂതി ആക്രമണം; ഇന്ത്യക്കാരുള്‍പ്പെടെയുളളവരെ രക്ഷപ്പെടുത്തി ഇന്ത്യന്‍ നാവികസേന

പത്രമിടാനെത്തിയ കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന് പരാതി; സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗം അറസ്റ്റില്‍

'ശൈലജ ഏതാ ശശികല ഏതാ എന്ന് മനസിലാവുന്നില്ല', വര്‍ഗീയ ടീച്ചറമ്മയെന്നും പരിഹസിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍

വെടിക്കെട്ട് ബാറ്റിങ്ങുമായി ഋതുരാജ്; ഹൈദരാബാദിന് 213 റണ്‍സ് വിജയലക്ഷ്യം

ഗുജറാത്ത് തീരത്ത് വന്‍ ലഹരിവേട്ട, 600 കോടിയുടെ ലഹരി മരുന്നുമായി പാക്‌ബോട്ട്, 14 പേര്‍ അറസ്റ്റില്‍