ധനകാര്യം

ട്രെയിന്‍ ടിക്കറ്റ് നിരക്ക് ഉയര്‍ത്തുന്നു, ഫെബ്രുവരി ഒന്നിന് മുന്‍പ് പുതിയ നിരക്ക് നിലവില്‍ വന്നേക്കും

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ട്രെയിന്‍ ടിക്കറ്റ് നിരക്ക് ഉയര്‍ത്താന്‍ റെയില്‍വേയുടെ നീക്കം. കേന്ദ്ര ബജറ്റിന് മുന്നോടിയായി ടിക്കറ്റ് ചാര്‍ജ് 10 മുതല്‍ 20 ശതമാനം വരെ വര്‍ധിപ്പിക്കാനാണ് റെയില്‍വേ ഒരുങ്ങുന്നത്. ഫെബ്രുവരി ഒന്നിന് മുന്‍പ് പുതിയ നിരക്ക് പ്രാബല്യത്തില്‍ വന്നേക്കുമെന്നാണ് റിപ്പോര്‍ട്ട്.

2014ലാണ് ഇതിന് മുന്‍പ് ടിക്കറ്റ് നിരക്ക് 15 ശതമാനം ഉയര്‍ത്തിയത്. ടിക്കറ്റ് നിരക്കിലെ വര്‍ധനവിന് അനുസരിച്ച് ജിഎസ്ടിയും സര്‍വീസ് ചാര്‍ജും കൂടും. ഇതോടെ യാത്രക്കാര്‍ക്ക് മേലുള്ള ഭാരം കൂടും. ട്രെയ്ന്‍ ടിക്കറ്റിന് 5 ശതമാനമാണ് ജിഎസ്ടി. സര്‍വീസ് ചാര്‍ജ് 4.5 ശതമാനവും. കഴിഞ്ഞ വര്‍ഷങ്ങളില്‍ ടിക്കറ്റ് നിരക്ക് നേരിട്ട് കൂട്ടാതെ, ഫ്‌ലെക്‌സി നിരക്ക്, തത്കാല്‍, സുവിധ, സുവിധ സ്‌പെഷ്യല്‍, പ്രീമിയം തത്കാല്‍ തുടങ്ങിയ രീതികളിലാണ് ടിക്കറ്റ് നിരക്കില്‍ വ്യത്യാസം വരുത്തിയത്. 

യാത്രാ നിരക്കിന് ആനുപാതികമായി ചരക്ക് നീക്ക നിരക്കിലും സീസണ്‍ ടിക്കറ്റ് നിരക്കിലും വര്‍ധനവ് വരും. റീഫണ്ടിങ്, കാന്‍സലേഷന്‍ ചാര്‍ജ് എന്നിവയിലും മാറ്റം വരുത്താന്‍ റെയില്‍വേ ആലോചിക്കുന്നുണ്ട്. പ്രതീക്ഷ സാമ്പത്തിക വളര്‍ച്ചയില്ലാത്തതാണ് ടിക്കറ്റ് നിരക്ക് കൂട്ടാനുള്ള തീരുമാനത്തിലേക്ക് റെയില്‍വേയെ എത്തിച്ചത്. 

ഒക്ടോബര്‍ വരെയുള്ള ആറു മാസം 1.18 ലക്ഷം കോടി രൂപ വരുമാനവും, 0.97 ലക്ഷം കോടി രൂപ ചെലവുമാണ് റെയില്‍വേ പ്രതീക്ഷിച്ചത്. എന്നാല്‍ വരവ് 99223 കോടിയായി കുറയുകയും ചെലവ് 1.01 ലക്ഷം കോടിയായി കൂടുകയും ചെയ്തു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നരേന്ദ്രമോദി വീണ്ടും അയോധ്യയില്‍; യോഗി ആദിത്യനാഥിനൊപ്പം റോഡ് ഷോ

'ആദ്യ യാത്രയിൽ നവകേരള ബസ്സിന്റെ ഡോർ തകർന്നു': വാർത്ത അടിസ്ഥാനരഹിതമെന്ന് കെഎസ്ആർടിസി

വീണ്ടും നരെയ്ന്‍ ഷോ; കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ സ്‌കോര്‍

കള്ളക്കടൽ; ആലപ്പുഴയിലും തിരുവനന്തപുരത്തും കടൽക്ഷോഭം രൂക്ഷം; അതിതീവ്ര തിരമാലയ്ക്ക് സാധ്യത

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ