ധനകാര്യം

കീശ കാലിയാക്കി സ്വര്‍ണ വില കുതിക്കുന്നു, റെക്കോര്‍ഡുകള്‍ ഭേദിച്ച് 30,000ലേക്ക്

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: സ്വര്‍ണവില റെക്കോര്‍ഡുകള്‍ ഭേദിച്ച് മുന്നേറുന്നു. ഒരു പവന്‍ സ്വര്‍ണത്തിന് 30,000 രൂപ എന്ന നിലയിലേക്കാണ് വില കുതിച്ചുയരുന്നത്. ഈ മാസം ഒന്നടങ്കം 680 രൂപയുടെ വര്‍ധനയാണ് സ്വര്‍ണവിലയില്‍ രേഖപ്പെടുത്തിയത്.

ഇന്ന് പവന് 80 രൂപയുടെ വര്‍ധനയാണ് രേഖപ്പെടുത്തിയത്. 29,080 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന് കേരളത്തിലെ വില. ഗ്രാമിന് പത്ത് രൂപ ഉയര്‍ന്ന് 3635 രൂപയായി.

ഈ മാസത്തിന്റെ ഒരു ഘട്ടത്തില്‍ സ്വര്‍ണവില 28000 രൂപയായി താഴ്ന്നിരുന്നു. പിന്നീട് വില കുതിച്ചു ഉയരുന്നതാണ് ദൃശ്യമായത്. അമേരിക്കന്‍ ഡോളര്‍ ദുര്‍ബലമായതാണ് സ്വര്‍ണവിലയില്‍ പ്രതിഫലിച്ചത്. സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ സ്വര്‍ണത്തിലേക്കുളള നിക്ഷേപം ഉയര്‍ന്നതായാണ് റിപ്പോര്‍്ട്ടുകള്‍.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നരേന്ദ്രമോദി വീണ്ടും അയോധ്യയില്‍; യോഗി ആദിത്യനാഥിനൊപ്പം റോഡ് ഷോ

'ആദ്യ യാത്രയിൽ നവകേരള ബസ്സിന്റെ ഡോർ തകർന്നു': വാർത്ത അടിസ്ഥാനരഹിതമെന്ന് കെഎസ്ആർടിസി

വീണ്ടും നരെയ്ന്‍ ഷോ; കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ സ്‌കോര്‍

കള്ളക്കടൽ; ആലപ്പുഴയിലും തിരുവനന്തപുരത്തും കടൽക്ഷോഭം രൂക്ഷം; അതിതീവ്ര തിരമാലയ്ക്ക് സാധ്യത

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ