ധനകാര്യം

പാചക വാതക വില വീണ്ടും കുറച്ചു

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: പാചക വാതക വില കുറച്ചു. സബ്‌സിഡിയുള്ള പാചക വാതകത്തിന് സിലിന്‍ഡറിന് 1.46 രൂപയും സബ്‌സിഡി ഇല്ലാത്ത സിലിന്‍ഡറിന് 30 രൂപയുമാണ് കുറച്ചത്. രാജ്യാന്തര വിപണിയിലെ എണ്ണവില അനുസരിച്ചാണ് കുറവെന്ന് കമ്പനികള്‍ അറിയിച്ചു.

പാചക വാതകത്തിന് ഒരു മാസത്തിനിടെ മൂന്നാം തവണയാണ് വില കുറയ്ക്കുന്നത്. ഡിസംബര്‍ ഒന്നിന് വില 6.52 രൂപയും ജനുവരി ഒന്നിന് 5.91 രൂപയും കുറച്ചിരുന്നു. സബ്‌സിഡി ഇല്ലാത്ത സിലിന്‍ഡറിന് ജനുവരി ഒന്നിന് 120.50 രൂപയും ഡിസംബര്‍ ഒന്നിന് 133 രൂപയുമാണ് കുറച്ചത്. 

മാസത്തില്‍ രണ്ടു തവണയാണ് പാചക വാതക വില കമ്പനികള്‍ പുനര്‍നിര്‍ണയിക്കുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'അന്വേഷണവുമായി സഹകരിക്കരുത്'; ബംഗാള്‍ രാജ്ഭവന്‍ ജീവനക്കാരോട് ഗവര്‍ണര്‍

13 ദിവസത്തെ കാത്തിരിപ്പ്; ദുബായില്‍ മരിച്ച പ്രവാസിയുടെ മൃതദേഹം വിട്ടുനല്‍കി

'അതെ, ഞാനൊരു പെണ്‍കുട്ടിയാണ്'; ഛത്തീസ്ഗഡിലെ കോണ്‍ഗ്രസ് നേതാവ് രാധിക ഖേര രാജിവെച്ചു

'ക്യൂൻ മോഷ്ടിച്ചതാണ് എന്ന് പറഞ്ഞ് ഡിജോ ഒരിക്കലും ക്രൂശിക്കപ്പെടേണ്ട ആളല്ല, അദ്ദേഹം ഒരു നല്ല ടെക്നീഷ്യൻ'

ജഡേജ മിന്നി; ചെന്നൈക്കെതിരെ പഞ്ചാബിന് 168 റണ്‍സ് വിജയലക്ഷ്യം