ധനകാര്യം

ടാക്‌സിക്കും ഫുഡ് ഡെലിവറി സര്‍വീസിനും പിന്നാലെ ബോട്ട് സര്‍വീസും: സ്പീഡ് ബോട്ട് സംവിധാനമൊരുക്കി യൂബര്‍ 

സമകാലിക മലയാളം ഡെസ്ക്

മുംബൈ: ഇന്ന് മുതല്‍ മുംബൈയില്‍ ചെന്നാല്‍ ഓണ്‍ലലൈനായി ബുക്ക് ചെയ്ത് ബോട്ട് പിടിക്കാം. യൂബര്‍ ടാക്‌സിക്കും ഈറ്റ്‌സിനും പിന്നാലെ യൂബര്‍ ബോട്ട് സര്‍വ്വീസുകള്‍ തുടങ്ങിവെച്ചിരിക്കുകയാണ് കമ്പനി. ഇന്ന് രാവിലെ മുംബൈ ഗേറ്റ് വേ ഓഫ് ഇന്ത്യയില്‍ നിന്നും എലഫന്റ് ദ്വീപിലേക്കും അലിബാഗിലേക്കുമാണ് സ്പീഡ്‌ബോട്ട് സര്‍വ്വീസുകള്‍ ആരംഭിച്ചത്. 

രാവിലെ 8 മുതല്‍ 5 വരെയാണ് സര്‍വ്വീസ്. എട്ട് സീറ്റുകളുള്ള ചെറു ബോട്ടിന് 5,700 രൂപയും 10 സീറ്റുകളുള്ള ബോട്ടിന് 9,500 രൂപയുമാകും താല്‍കാലിക നിരക്ക്. വെറും 20 മിനുറ്റ് സമയം കൊണ്ട് ലക്ഷ്യസ്ഥാനത്ത് എത്തുകയും ചെയ്യാം. ഈ ബോട്ട് സര്‍വ്വീസുകള്‍ ലാഭകരമാണെന്ന് കണ്ടാല്‍ കൂടുതല്‍ സര്‍വീസുകള്‍ ആരംഭിക്കാനാണ് പദ്ധതി.

ഫെബ്രുവരി ഒന്നിന് ആരംഭിക്കാനിരുന്ന യൂബര്‍ ബോട്ട് സര്‍വ്വീസ് ചില സാങ്കേതിക പ്രശ്‌നങ്ങള്‍ കാരണം മാറ്റി വെക്കുകയായിരുന്നെന്ന് ഊബര്‍ ഉദ്യോഗസ്ഥര്‍ അറിയിച്ചു. 

സാധാരണക്കാര്‍ക്ക് താങ്ങാവുന്ന നിരക്കില്‍ ടാക്‌സി സര്‍വീസുകള്‍ ആരംഭിച്ചുകൊണ്ടാണ് യൂബര്‍ രംഗത്തെത്തിയത്. കേരളത്തില്‍ കൊച്ചിയിലും തിരുവനന്തപുരത്തും യൂബര്‍ സര്‍വീസ് നടത്തുന്നുണ്ട്. ടാക്‌സി സര്‍വീസിന് ശേഷം യൂബര്‍ ഈറ്റ്‌സും അതേ വഴിയില്‍ ആളുകളെ കയ്യിലെടുക്കുകയായിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്വതന്ത്ര എംഎല്‍എമാര്‍ പിന്തുണ പിന്‍വലിച്ചു; ഹരിയാനയിൽ ബിജെപി സർക്കാർ തുലാസിൽ

കോൺ​ഗ്രസിന് എതിരായ ബിജെപി വീഡിയോ നീക്കണം; എക്സിനോട് തെരഞ്ഞെടുപ്പ് കമ്മീഷൻ

എൻസിഇആർടി പാഠ പുസ്തകം വ്യാജമായി അച്ചടിച്ചു; കൊച്ചിയിൽ 2 സ്വകാര്യ സ്ഥാപനങ്ങൾക്കെതിരെ കേസ്

'ബാക്കി അണ്ണൻ നോക്കിക്കോളാം'; 'ആവേശം' ഒടിടിയിലേക്ക്, മെയ് ഒൻപതു മുതൽ ആമസോൺ പ്രൈമിൽ

മക്ഗുര്‍ക് തുടങ്ങി സ്റ്റബ്‌സ് പൂര്‍ത്തിയാക്കി; രാജസ്ഥാന് 222 റണ്‍സ് ലക്ഷ്യം നല്‍കി ഡല്‍ഹി