ധനകാര്യം

മെസേജ് തെറ്റി അയച്ച് പൊല്ലാപ്പിലാകണ്ട; അയച്ച സന്ദേശം പിൻവലിക്കാൻ മെസഞ്ചറിൽ പുതിയ ഫീച്ചർ 

സമകാലിക മലയാളം ഡെസ്ക്

യച്ച സന്ദേശങ്ങള്‍ പിന്‍വലിക്കാനുള്ള സൗകര്യം ഇനിമുതൽ ഫെയ്‌സ്ബുക്ക് മെസഞ്ചറിലും. പുതുതായി അവതരിപ്പിച്ച  'അണ്‍സെന്റ്' ഫീച്ചര്‍ ഉപയോ​ഗിച്ചാണ് ഇത് സാധ്യമാകുക. ഗ്രൂപ്പ് സന്ദേശങ്ങളിലും, സ്വകാര്യ ചാറ്റുകളിലും അണ്‍സെന്റ് ഫീച്ചര്‍ ഉപയോ​ഗപ്പെടുത്താം. 

വാട്‌സാപ്പിലെ ഡിലീറ്റ് ഫോര്‍ എവരി വണ്‍ മാതൃകയിലാണ് അണ്‍സെന്റ് ഫീച്ചറും പ്രവർത്തിക്കുക. നിങ്ങള്‍ക്ക് മാത്രമായി നീക്കം ചെയ്യുക, എല്ലാവരില്‍ നിന്നും നീക്കം ചെയ്യുക  എന്നിങ്ങനെ രണ്ട് ഓപ്ഷനുകൾ ഉപഭോക്താക്കൾക്ക് തിരഞ്ഞെടുക്കാനാകും. സന്ദേശങ്ങള്‍ നീക്കം ചെയ്യപ്പെട്ടാല്‍ അവിടെ വാട്‌സാപ്പ് മാതൃകയിൽ സന്ദേശം നീക്കം ചെയ്യപ്പെട്ടു എന്ന കുറിപ്പ് കാണാം. 

പത്ത് മിനിറ്റാണ് സന്ദേശങ്ങള്‍ പിന്‍വലിക്കാനുള്ള സമയപരിധി. മെസഞ്ചര്‍ ആപ്പിലും ഫെയ്‌സ്ബുക്കിന്റെ ഡെസ്‌ക്ടോപ്പ് പതിപ്പിലും പുതിയ ഫീച്ചര്‍ ലഭ്യമാണ്. ആൻഡ്രോയിഡ്, ഐഒഎസ് ഉപഭോക്താക്കൾക്ക് സേവനം പ്രയോജനപ്പെടുത്താനാകും. 

വാട്‌സാപ്പില്‍ അവതരിപ്പിച്ച ഡിലീറ്റ് ഫോര്‍ എവരിവണ്‍ ഫീച്ചര്‍ ഉപഭോക്താക്കൾക്കിടയിൽ മികച്ച സ്വീകാര്യത നേടിയതിന് പുറമെയാണ് മെസഞ്ചറിലും ഈ ഫീച്ചർ അവതരിപ്പിച്ചിരിക്കുന്നത്. വാട്സാപ്പിൽ സന്ദേശങ്ങള്‍ നീക്കം ചെയ്യാന്‍ ഏഴ് മിനിറ്റ് സമയമാണ് ആദ്യം നൽകിയിരുന്നത്. ഇപ്പോൾ ഒരുമണിക്കൂർ വരെ സന്ദേശങ്ങൾ നീക്കം ചെയ്യാനുള്ള അവസരമുണ്ട്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ആലപ്പുഴയില്‍ ഉഷ്ണതരംഗ മുന്നറിയിപ്പ്, കോഴിക്കോട്ടും ഉയര്‍ന്ന രാത്രി താപനില തുടരും, 12 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, മഴയ്ക്കും സാധ്യത

'നിങ്ങളെ കിട്ടാൻ ഞാൻ ജീവിതത്തിൽ എന്തോ നല്ലത് ചെയ്‌തിട്ടുണ്ടാവണം'; ഭർത്താവിനോടുള്ള സ്നേഹം പങ്കുവെച്ച് അമല

വൈകീട്ട് 6 മുതൽ രാത്രി 12 വരെ വാഷിങ് മെഷീൻ ഉപയോ​ഗിക്കരുത്; നിർദ്ദേശവുമായി കെഎസ്ഇബി

'മുസ്ലീങ്ങള്‍ക്ക് സമ്പൂര്‍ണ സംവരണം വേണം'; മോദി രാഷ്ട്രീയ ആയൂധമാക്കി; തിരുത്തി ലാലു പ്രസാദ് യാദവ്

മയക്കിക്കിടത്തി കൈകാലുകള്‍ കെട്ടിയിട്ടു, ഭര്‍ത്താവിന്റെ സ്വകാര്യഭാഗം സിഗരറ്റ് കൊണ്ട് പൊള്ളിച്ചു; യുവതി അറസ്റ്റില്‍