ധനകാര്യം

സ്വര്‍ണവില താഴ്ന്നു, പവന് 160 രൂപ കുറഞ്ഞു

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: റെക്കോഡുകള്‍ തിരുത്തി മുന്നേറിയ സ്വര്‍ണവില താഴ്ന്നു. പവന് 160 രൂപ കുറഞ്ഞ് 24640 രൂപയായി. ഗ്രാമിന് 20 രൂപ കുറഞ്ഞ് 3080 രൂപയാണ് വില.
 
കഴിഞ്ഞ ദിവസം പവന് 25000 രൂപ കടന്ന് സ്വര്‍ണവില കുതിക്കുമെന്ന പ്രതീതി ജനിപ്പിച്ചിരുന്നു. 24880 രൂപയായി ഉയര്‍ന്ന് സ്വര്‍ണവില റെക്കോഡ് നിലവാരത്തില്‍ എത്തിയിരുന്നു. തുടര്‍ന്ന് കഴിഞ്ഞ ദിവസം 80 രൂപ കുറഞ്ഞ സ്വര്‍ണവില ഇന്ന് വീണ്ടും ഇടിയുകയായിരുന്നു.

ഡോളര്‍ ശക്തിയാര്‍ജിക്കുന്നതാണ് സ്വര്‍ണത്തിന് വിനയായത്. എന്നാല്‍ ഇത് താത്കാലികമാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍. ആഗോള സമ്പദ് വ്യവസ്ഥ തളര്‍ച്ച നേരിടുമെന്ന റിപ്പോര്‍ട്ടുകളുടെ പശ്ചാത്തലത്തില്‍ സുരക്ഷിത നിക്ഷേപമെന്ന നിലയില്‍ സ്വര്‍ണത്തിന്റെ ഡിമാന്റ് വര്‍ധിക്കുമെന്നാണ് കണക്കുകൂട്ടല്‍.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ജസ്റ്റിന്‍ ട്രൂഡോ പങ്കെടുത്ത ചടങ്ങിലെ ഖലിസ്ഥാൻ അനുകൂല മുദ്രാവാക്യം;കാനഡയെ പ്രതിഷേധമറിയിച്ച് ഇന്ത്യ

ജയിലില്‍ നിന്നിറങ്ങി, ഒറ്റരാത്രിയില്‍ എട്ട് സ്മാര്‍ട്ട് ഫോണുകള്‍ കവര്‍ന്നു, പ്രതി പിടിയില്‍

ചൂടിനെ പ്രതിരോധിക്കാം,ശ്രദ്ധിക്കാം ഈ കാര്യങ്ങള്‍

ഡല്‍ഹിയെ പിടിച്ചുകെട്ടി; കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് 154 റണ്‍സ് വിജയലക്ഷ്യം

തിരക്കിനിടയില്‍ ഒരാള്‍ നുള്ളി, അയാളെ തള്ളി നിലത്തിട്ടു; പിടിച്ചു മാറ്റിയത് അക്ഷയ് കുമാര്‍, ദുരനുഭവം തുറന്ന് പറഞ്ഞ് ലാറ ദത്ത