ധനകാര്യം

ഇന്റര്‍നെറ്റ് ഉപയോഗം അപകടകരമായ രാജ്യങ്ങളില്‍ ഇന്ത്യയും; ഓണ്‍ലൈന്‍ സാമ്പത്തിക ഇടപാടുകള്‍ സുരക്ഷിതമാക്കണമെന്ന് മുന്നറിയിപ്പ്

സമകാലിക മലയാളം ഡെസ്ക്

ലോകത്ത് ഇന്റര്‍നെറ്റ് ഉപയോഗം സുരക്ഷിതമല്ലാത്ത രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യയും. ഒട്ടും സുരക്ഷിതമല്ലാത്ത ഇന്റര്‍നെറ്റ് സൗകര്യങ്ങളുള്ള രാജ്യങ്ങളുടെ പട്ടികയില്‍ 21-ാം സ്ഥാനത്താണ് ഇന്ത്യയെന്ന് പ്രമുഖ സൈബര്‍ സുരക്ഷാ കമ്പനിയായ കാസ്പര്‍സ്‌കൈ ലാബ് റിപ്പോര്‍ട്ട് ചെയ്യുന്നു.

രാജ്യത്തെ നാലിലൊന്ന് കമ്പ്യൂട്ടര്‍ ഉപയോക്താക്കള്‍ക്ക് നേരെയും സൈബര്‍ ആക്രമണങ്ങള്‍ കഴിഞ്ഞ വര്‍ഷം ഉണ്ടായിരുന്നു. ഇക്കഴിഞ്ഞ ഒക്ടോബര്‍ മുതല്‍ നവംബര്‍ വരെയുള്ള മാസങ്ങളില്‍ ഇത് രൂക്ഷമായിരുന്നുവെന്നും 30 ശതാനം കമ്പ്യൂട്ടര്‍ ഉപയോക്താക്കളും ഏതെങ്കിലും തരത്തിലുള്ള ഓണ്‍ലൈന്‍ ഭീഷണികള്‍ നേരിട്ടിരുന്നുവെന്നും കമ്പനി പറയുന്നു. 

52.4 ശതമാനം കമ്പ്യൂട്ടറുകളില്‍ യുഎസ്ബി വഴിയുള്ള വൈറസ് ആക്രമണം ഉണ്ടായിട്ടുണ്ട്. കമ്പ്യൂട്ടറുകളിലേക്ക് ബ്രൗസറുകളിലൂടെ വൈറസുകളെ  കയറ്റിവിട്ടുള്ള ആക്രമണം 40 ശതമാനത്തോളം ഉണ്ടായെന്നും കമ്പനി വെളിപ്പെടുത്തി. 

രണ്ട്  വര്‍ഷം കൊണ്ടാണ് സൈബര്‍ ഭീഷണികള്‍ ഇത്രയധികം വര്‍ധിച്ചതെന്നും റിപ്പോര്‍ട്ട് പറയുന്നു. എല്ലാമേഖലയും ഡിജിറ്റലായി വരുന്നത് കൊണ്ട് തന്നെ ഓണ്‍ലൈന്‍ സാമ്പത്തിക ഇടപാടുകള്‍ സൂക്ഷിക്കണമെന്നും കമ്പനി മുന്നറിയിപ്പ് നല്‍കുന്നുണ്ട്. സ്മാര്‍ട്ട്‌ഫോണുകളിലൂടെയും അല്ലാതെയുമുള്ള ബ്രൗസിങ്, ഓണ്‍ലൈന്‍ ഷോപ്പിങ്ങുകള്‍ മറ്റ് ഇടപാടുകള്‍ എന്നിവ നടത്തുമ്പോള്‍ ജാഗ്രത പുലര്‍ത്തേണ്ടതുണ്ടെന്നും ഉപഭോക്താവിന്റെ അനുമതി കൂടാതെ തന്നെ സൈറ്റുകളില്‍ നിന്ന് ലഭ്യമാകുന്ന വിവരങ്ങള്‍ വച്ച് സാമ്പത്തിക തട്ടിപ്പ് നടന്ന് വരുന്നതായും കമ്പനി വ്യക്തമാക്കി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്വതന്ത്ര എംഎല്‍എമാര്‍ പിന്തുണ പിന്‍വലിച്ചു; ഹരിയാനയിൽ ബിജെപി സർക്കാർ തുലാസിൽ

കോൺ​ഗ്രസിന് എതിരായ ബിജെപി വീഡിയോ നീക്കണം; എക്സിനോട് തെരഞ്ഞെടുപ്പ് കമ്മീഷൻ

എൻസിഇആർടി പാഠ പുസ്തകം വ്യാജമായി അച്ചടിച്ചു; കൊച്ചിയിൽ 2 സ്വകാര്യ സ്ഥാപനങ്ങൾക്കെതിരെ കേസ്

'ബാക്കി അണ്ണൻ നോക്കിക്കോളാം'; 'ആവേശം' ഒടിടിയിലേക്ക്, മെയ് ഒൻപതു മുതൽ ആമസോൺ പ്രൈമിൽ

മക്ഗുര്‍ക് തുടങ്ങി സ്റ്റബ്‌സ് പൂര്‍ത്തിയാക്കി; രാജസ്ഥാന് 222 റണ്‍സ് ലക്ഷ്യം നല്‍കി ഡല്‍ഹി